സ്‌കൂള്‍ പരിസരത്ത് നിന്ന് കണ്ടെത്തിയ പന്നിപ്പടക്കം 
Kerala

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടനം, പന്നിപ്പടക്കമെന്ന് സംശയം; 10 വയസുകാരന് പരിക്ക്

നാരായണന്‍ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മൂത്താന്‍തറയില്‍ സ്‌കൂള്‍ പരിസരത്ത് സ്‌ഫോടനം. പടക്കം പൊട്ടിത്തെറിക്കുന്നതിനിടെ പത്തു വയസ്സുകാരന് പരിക്കേറ്റു. നാരായണന്‍ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.

കുട്ടിക്ക് സ്‌കൂള്‍ പരിസരത്ത് നിന്ന് ലഭിച്ച പടക്കം വലിച്ചെറിയുന്നതിനിടെയാണ് പടക്കം പൊട്ടിത്തെറിച്ചത്. വൈകിട്ട് 4.45ഓടെ പാലക്കാട് ദേവി വിദ്യാനികേതന്‍ സ്‌കൂളിന് സമീപമാണ് പന്നിപ്പടക്കം പൊട്ടിയത്.

ശബ്ദംകേട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. സ്‌കൂള്‍ പരിസരത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ പന്നിപ്പടക്കമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. ബോംബ് സ്‌ക്വാഡ് എത്തി സ്‌ഫോടകവസ്തുക്കള്‍ സ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Explosion in school premises palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ആദ്യം ആക്രമിക്കുമെന്ന് രഹസ്യാന്വേഷണ വിവരം ഇല്ലായിരുന്നു'; ട്രംപ് പറഞ്ഞത് കള്ളക്കാരണം

'പഠിച്ചു മടുത്തിരിക്കുമ്പോള്‍, തോല്‍ക്കും എന്ന് ഭയന്നിരിക്കുമ്പോള്‍ ഒപ്പം നിന്ന ഒരു അച്ഛനും അമ്മയും'; കലക്ടറുടെ കുറിപ്പ് വൈറല്‍

ഇ-ഓട്ടോറിക്ഷ സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം; ആദ്യത്തെ 1000 പേര്‍ക്ക് ലഭിക്കും

ആര്‍എസ്എസിനെ പേടി, നേമത്തോടു മുഖം തിരിച്ച് മുതിര്‍ന്ന നേതാക്കള്‍; സ്ഥാനാര്‍ഥിയെ കിട്ടാതെ കോണ്‍ഗ്രസ്

'അയ് ശരി, അപ്പോ ആ സീനൊക്കെ അ‌ടിച്ചു മാറ്റിയതാണല്ലേ!'; 'ബീസ്റ്റിലെ' ഓപ്പണിങ് സീൻ കോപ്പിയടിയാണെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ

SCROLL FOR NEXT