Agriculture പ്രതീകാത്മക ചിത്രം
Kerala

കർഷകർക്ക് കൈത്താങ്ങ്; 10115 പേർക്ക് കൂടി 2000 രൂപ കർഷക പെൻഷൻ; 24. 276 കോടി അനുവദിച്ചു

നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2021 ശേഷം 60 വയസ് തികഞ്ഞ 10115 കർഷകർക്ക് കൂടി ചെറുകിട - നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000 രൂപ പെൻഷൻ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

ജൽജീവൻ പദ്ധതിക്കായി 4000 കോടി നബാർഡ് വായ്പ

ജൽ ജീവൻ പദ്ധതിയുടെ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനായി NIDA പദ്ധതി പ്രകാരം നമ്പാർഡിൽ നിന്നും 4000 കോടി രൂപ വായ്പ എടുക്കുന്നതിന് കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസൽ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

പദ്ധതിയുടെ സംസ്ഥാന വിഹിതം കണ്ടെത്തുന്നതിനായി മുൻപ് അനുവദിച്ച 9000 കോടി രൂപയുടെ ഭാഗമായി പദ്ധതിയുടെ കീഴിൽ നബാർഡിൽ നിന്നും ബാക്കി തുകയായ 4000 കോടി രൂപ കൂടി വായ്പ എടുക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. വായ്പക്ക് സർക്കാർ ഗ്യാരണ്ടി അനുവദിക്കും. ധനകാര്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും വിധേയമായിട്ടായിരിക്കും കേരള വാട്ടർ അതോറിറ്റി നബാർഡിൽ നിന്നും വായ്പ എടുക്കുന്നത്.

The cabinet meeting decided to include 10,115 more farmers who have reached the age of 60 after 2021 in the Small and Marginal Farmers Pension Scheme and provide a pension of Rs. 2,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാർ​ഗ് ദ്വീപിൽ ആക്രമണം തുടർന്ന് യുഎസ്; എണ്ണയുത്പാദന കേന്ദ്രം പൂർണമായും തകർത്തെന്ന് ട്രംപ്

ചിന്തിച്ചു കൂട്ടണ്ട, ഉത്കണ്ഠ കുറയ്ക്കാൻ സിംപിൾ യോ​ഗ

കളമശ്ശേരിയില്‍ ട്വിസ്റ്റ്; സി പി ജോണിനെ അനുനയിപ്പിക്കാന്‍ 'പുതിയ ഫോര്‍മുല', കലങ്ങി മറിഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

യാത്രക്കാര്‍ അറിയാന്‍; തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി 18ന് കോഴിക്കോട് വരെ

പൂത്തുലഞ്ഞ് കൊന്നകള്‍, വിഷുവിന് കണികാണാന്‍ കിട്ടുമോ?

SCROLL FOR NEXT