പ്രതീകാത്മക ചിത്രം 
Kerala

വീടിന് സമീപത്തെ കിണറ്റിൽ വീണു, യുവതിക്ക് ദാരുണാന്ത്യം

സീനത്ത് വൈകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വീടിന് സമീപത്തെ കിണറ്റിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ സീനത്ത്(38)  ആണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവമുണ്ടായത്. സീനത്ത് വൈകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു. 

നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴക്കൂടുതല്‍ രക്ഷാ പ്രവര്‍ത്തനത്തിന് സമയമെടുത്തു. രക്ഷിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച് നാളെ ഖബറടക്കും. ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്