ആദിത്യൻ 
Kerala

കുളത്തിൽ വീണു; തിരുവനന്തപുരത്ത് 4 വയസുകാരന് ദാരുണാന്ത്യം

പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീടിനടുത്തുള്ള കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു. കല്ലറ ഇരുളൂർ രതീഷ് ഭവനത്തിൽ സതിരാജിന്റെ മകൻ ആദിത്യൻ (4) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. വീടിനടുത്തുള്ള മീൻ കുളത്തിൽ തുണി അലക്കാൻ പോയ അമ്മയ്ക്കൊപ്പം ആദിത്യനും പോയിരുന്നു. അലക്കിയതിനു ശേഷം ഇരുവരും തിരികെ വീട്ടിലേക്ക് മടങ്ങി. പാതിവഴിയിൽ എത്തിയപ്പോൾ കുഞ്ഞ് തിരികെ കുളത്തിനരികിലേക്ക് തന്നെ പോയി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുളം വീടിനടുത്തായതിനാലും സ്ഥിരം പോകുന്ന ഇടമായതിനാലും കുട്ടി തിരിച്ചു പോയത് അമ്മ കാര്യമാക്കിയില്ല. വീട്ടിലെത്തി തുണി വിരിച്ചിട്ടു കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ ഇവർ അന്വേഷിച്ച് തിരിച്ചെത്തിയപ്പോൾ കുളത്തിൽ വീണു കിടക്കുന്ന നിലയിലാണ് ആദിത്യനെ കണ്ടത്. നാട്ടുകാരെത്തി കുട്ടിയെ കല്ലറ ആശുപത്രിയിൽ എത്തിച്ചു.

ജീവനുണ്ടായിരുന്ന കുട്ടിയെ പ്രാഥമിക ചികിത്സ നൽകി ​ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'