തമ്പാനൂരില്‍ ഹോട്ടലില്‍ തീപ്പിടിത്തം 
Kerala

തമ്പാനൂരില്‍ ഹോട്ടലില്‍ തീപ്പിടിത്തം; താമസക്കാരെ പുറത്തെത്തിച്ചു; തീയണയ്ക്കാന്‍ ശ്രമം

ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: തമ്പാനൂരിലെ ഹൈലാന്‍ഡ് ഹോട്ടലില്‍ തീപ്പിടിത്തം. ഹോട്ടലിന്റെ ആറാം നിലയിലാണ് തീ പടര്‍ന്നത്. അടുക്കള ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ അധികൃതര്‍ അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സ്മോക് അലാറം ഒന്നും അടിച്ചില്ലെന്നും ബഹളം കേട്ടാണു പുറത്തിറങ്ങിയതെന്നും ഹോട്ടലില്‍ താമസിച്ചിരുന്നവര്‍ പറഞ്ഞു. കിട്ടിയതെല്ലാം വാരിയെടുത്ത് ഓടുകയായിരുന്നുവെന്നും താമസക്കാര്‍ പറഞ്ഞു.

Fire Breaks Out at Highland Hotel in Thampanoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഡിഎഫ് സര്‍ക്കാര്‍ എന്തുതെറ്റ് ചെയ്തു?, വിഴിഞ്ഞം ഓഹരി കൈമാത്തില്‍ പിണറായി പറയണം; മറുപടിയുമായി മുഖ്യമന്ത്രി

'അർജന്റീന ആരെ കൊള്ളയടിച്ചു? അവർ ജയിച്ചത് പ്രകടനം കൊണ്ടാണ്, അല്ലാതെ ​ഗൂഢാലോചന സിദ്ധാന്തം കൊണ്ടല്ല'

'എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, ഞാന്‍ മരിച്ചാല്‍...'; കെെ കൂപ്പി അഭ്യർത്ഥിച്ച് രേണു സുധി

പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്ന 10 മാറ്റങ്ങൾ

ഇൻസുലിൻ കുത്തിവെയ്പ്പെടുത്തില്ല, 26കാരൻ മരിച്ചു; ഡോക്ടറുടെ കുറിപ്പ് വൈറൽ