വെടിവെപ്പ് നടന്ന ബാറിന് മുൻവശം ടിവി ദൃശ്യം
Kerala

കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്; രണ്ടു ജീവനക്കാര്‍ക്ക് പരിക്ക്

എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി കതൃക്കടവില്‍ ബാറില്‍ വെടിവെപ്പ്. കതൃക്കടവിലെ ഇടശ്ശേരി ബാറിന് മുന്നില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്. രണ്ടു ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. രാത്രി 11.30 ഓടെയായിരുന്നു സംഭവം.

ബാര്‍ ജീവനക്കാരും പുറത്ത് നിന്നും മദ്യപിക്കാനെത്തിയവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മദ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് ബാര്‍ ജീവനക്കാരെ വെടിവെക്കുകയായിരുന്നു.

ബാര്‍ ജീവനക്കാരായ സിബിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിബിന്റെ വയറില്‍ രണ്ടു ബുള്ളറ്റുകള്‍ തറച്ചു. അഖിലിന്റെ കാലിലാണ് വെടിയുണ്ടയേറ്റത്. ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അക്രമി സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. തര്‍ക്കത്തിനിടെ ബാര്‍ മാനേജരെയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു. വെടിവെപ്പിന് പിന്നാലെ പ്രതികാള്‍ കാറില്‍ കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു