പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കോട്ട് കള്ളനോട്ടുകളുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ കള്ളനോട്ടുകളുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍. 500 രൂപയുടെ 57 നോട്ടുകളും അച്ചടി യന്ത്രങ്ങളും പിടിച്ചെടുത്തു. ഇന്നലെ രാത്രി രാമനാട്ടുകര, കൊണ്ടോട്ടി,അരിക്കോട്, മുക്കം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ട് സംഘത്തെ പിടികൂടിയത്.

രാമാനാട്ടുകര സ്വദേശി കെ ഡിജിണ്‍, അരിക്കോട് സ്വദേശികളായ അതുല്‍, അമ്ജിത് ഷാ, അഫ്‌നാന്‍ എന്നിവരാണ് പിടിയിലായിട്ടുള്ളത്. രാമാനാട്ടുകര സ്വദേശിയായ കെ ഡിജിന്റെ വീട്ടിലാണ് ആദ്യം റെയ്ഡ് നടക്കുന്നത്.

500 രൂപയുടെ 35 കള്ളനോട്ടുകളാണ് ഇവിടെ നിന്ന് പിടച്ചത്. 30 പേപ്പര്‍ ഷീറ്റുകളും പ്രിന്ററും കണ്ടെത്തിയിട്ടുണ്ട്.പരിശോധനയില്‍ ആദ്യം പിടിയിലായ ഡിജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവര്‍ പിടിയിലാകുന്നത്. ഇവര്‍ കള്ള നോട്ടുകള്‍ അച്ചടിച്ച് കൈമാറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ അഞ്ചു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Five people, including students, arrested with fake notes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

Today's Rashi Phalam August 18|തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും

യുവതിയുടെ കിടപ്പറ രംഗം ചിത്രീകരിച്ചു; അശ്ലീല സൈറ്റിന് വിറ്റു; ഭര്‍ത്താവിന്റെ ക്രൂരത

വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കവര്‍ച്ചയ്ക്ക് പുതിയ രീതി; ജില്ലയെ ആശങ്കയിലാഴ്ത്തിയ സ്വര്‍ണ മോഷ്ടാക്കാള്‍; യുവതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്