kerala rain alert, pinarayi vijayan, Controversy over VD Satheesan ponnani lunch 
Kerala

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ്, മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാൻ പാടില്ലെന്നാണോ?, പിണറായിയെ മുഖ്യമന്ത്രി മാതൃകയാക്കണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വരും മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

വരും മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത. കേരളത്തില്‍ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

kerala rain alert

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അവധി

'മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാന്‍ പാടില്ലെന്നാണോ?; വിവാദം രാഷ്ട്രീയ പകയുടെ പേരില്‍ പ്രതിപക്ഷം മനഃപൂര്‍വം സൃഷ്ടിച്ചത്'

ഫൈസൽ ബാഫഖി തങ്ങളുടെ വീട്ടിൽ വി ഡി സതീശൻ ഭക്ഷണം കഴിക്കുന്ന ചിത്രം, ഫൈസല്‍ ബാഫഖി തങ്ങള്‍

'റോം കത്തിയെരിയുമ്പോള്‍ നീറോ വീണമീട്ടിയതിന് തുല്യം; പിണറായിയെ മുഖ്യമന്ത്രി മാതൃകയാക്കണം'

വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്

 നാട് ദുരന്തമുഖത്ത് പകച്ചുനില്‍ക്കുമ്പോള്‍, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി. , അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകള്‍ കാറ്റില്‍പ്പറത്തി പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സല്‍ക്കാരത്തില്‍ പങ്കുചേരുകയാണ് മുഖ്യമന്ത്രി വി. ഡി. സതീശന്‍ ചെയ്തത്. നാടൊട്ടുക്കും ജനങ്ങള്‍ ഭീതിയിലും നിരാശയിലും കഴിയുമ്പോള്‍ വിഭവസമൃദ്ധമായ വിരുന്നുകളില്‍ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോള്‍ നീറോ വീണമീട്ടുന്നതിന്' തുല്യമാണെന്ന് വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുന്നറിയിപ്പില്ലാതെ റാന്നിയിൽ ഡാം തുറന്നുവിട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഏകോപനമില്ലെന്നും പിണറായി വിജയൻ

പിണറായി വിജയൻ

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണത്തിൽ സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിന്റെ പ്രവർത്തനങ്ങളെ അതിരൂക്ഷമായി വിമർശിച്ചത്.ദുരന്തനിവാരണത്തിലെ അനാസ്ഥയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ എട്ട് പേർ മരിക്കുകയും എട്ടു പേരെ കാണാതാകുകയും ചെയ്തത് വേദനാജനകമാണെന്ന് കുറിച്ച അദ്ദേഹം, കാണാതായവരെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ അടിയന്തരമായി ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നവും പേരും മരവിപ്പിച്ചു

Today's Rashi Phalam September 18|മക്കളുടെ പഠനത്തിൽ സന്തോഷ വാർത്ത, ഏറെക്കാലമായി ആഗ്രഹിച്ച ഒരു വസ്തു സ്വന്തമാക്കും

വെറും '94'ല്‍ ചുരുട്ടിക്കെട്ടി, വമ്പന്‍ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ!

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

വിവാഹ വിരുന്നില്‍ ഒരു വിഭവം മാത്രം, കടകള്‍ നേരത്തെ അടയ്ക്കണം, വാഹനങ്ങള്‍ വാങ്ങേണ്ട; പാകിസ്ഥാനില്‍ കടുത്ത നിയന്ത്രണം