വനംമന്ത്രി എകെ ശശീന്ദ്രന്‍ ഫെയ്സ്ബുക്ക് ചിത്രം
Kerala

വനനിയമഭേദഗതി: പൊതുജനങ്ങള്‍ക്ക് ഈ മാസം 10 വരെ അഭിപ്രായം അറിയിക്കാം

ബില്ലിന്റെ മലയാളം പകർപ്പ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാകാൻ താമസിച്ചതിനാലാണ് കാലാവധി ദീർഘിപ്പിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം കേരള വനഭേദഗതി ബിൽ സംബന്ധിച്ച് പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ ദീർഘിപ്പിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. 2024 ഡിസംബർ 31-വരെയായിരുന്നു നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.

ബില്ലിന്റെ മലയാളം പകർപ്പ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാകാൻ താമസിച്ചതിനാലാണ് കാലാവധി ദീർഘിപ്പിക്കുന്നത്. നിർദ്ദേശങ്ങൾ വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന ഔദ്യോഗിക വിലാസത്തിലോ ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാം.

ഇപ്പോൾ നിലവിലുള്ള നിയമം മനസ്സിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ച ബിൽ കേരള നിയമസഭയുടെ www.niyamasabha.org വെബ്സൈറ്റിൽ ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാന യാത്രയ്ക്ക് ചെലവേറും; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും

ഗൂഗിള്‍ മാപ്പ് നോക്കി വാഹമോടിച്ചു, കാര്‍ നേരെ സെക്രട്ടേറിയറ്റിലേയ്ക്ക്

വന്യജീവി ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, സഹായത്തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു, 10 കോടി രൂപ അധിക സഹായം

ഹോര്‍മൂസ് കടലിടുക്ക് കടന്ന് എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍; അകമ്പടി സേവിച്ച് നാവിക സേന

SCROLL FOR NEXT