ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബെന്നി പെരുവന്താനത്തിന് അംഗത്വം നൽകി സ്വീകരിക്കുന്നു 
Kerala

മുൻ കോൺ​ഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ

വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കോൺ​ഗ്രസ് മുൻ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിലാണ് ബെന്നി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി.

വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു. വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസമാണ് ബെന്നി പെരുവന്താനം കോൺഗ്രസ് പാർട്ടിയിൽ നിന്നു രാജിവെച്ചത്. ഏതാനും നാളുകളായി കോൺഗ്രസ് പിന്തുടരുന്നത് ക്രിസ്ത്യൻ വിരുദ്ധ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

വഖഫ് വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നിലപാട് പറയുന്നില്ല. കോൺഗ്രസ് എംപിമാർക്ക് കേരളത്തിലും കേന്ദ്രത്തിലും രണ്ട് നിലപാടാണ്. വഖഫ് ബില്ലിനെ കോൺഗ്രസ് എതിർക്കാൻ പാടില്ല. ലോക്സഭയിൽ സംസാരിക്കാതിരുന്ന രാഹുൽ ഗാന്ധിയുടെയും ബില്ല് പരിഗണിച്ചപ്പോൾ സഭയിൽ എത്താതിരുന്ന പ്രിയങ്ക ഗാന്ധിയുടെയും നിലപാട് പ്രതിഷേധാർഹമാണെന്നും ബെന്നി രാജിവെച്ചതിന് ശേഷം പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT