എ ശ്രീനിവാസന്‍ 
Kerala

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എ ശ്രീനിവാസന്‍ അന്തരിച്ചു

കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കെഎപി നാലാം ബറ്റാലിയന്‍ കമണ്ടാന്റും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായിരുന്ന എ ശ്രീനിവാസന്‍ (53) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധന്‍ വൈകിട്ടായിരുന്നു അന്ത്യം.

കണ്ണൂര്‍ കൊറ്റാളിക്കടുത്തുള്ള അത്താഴക്കുന്ന് സ്വദേശിയാണ്. പത്തൊമ്പതാം വയസില്‍ ഏഷ്യന്‍ ജൂനിയര്‍ ഫുട്ബോള്‍ ടീമില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞു. 1990ല്‍ ജക്കാര്‍ത്തയില്‍നടന്ന ഏഷ്യന്‍ യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍സ് ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ വടക്കന്‍ കൊറിയ, ഖത്തര്‍, ഇന്ത്യോനേഷ്യ ടീമുകളുമായിനടന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു.

1992ല്‍ കേരള പൊലീസില്‍ എഎസ്ഐയായി. എംഎസ്പിയില്‍ ഡെപ്യൂട്ടി കമാണ്ടന്റും, ആര്‍ആര്‍എഫ്, കെഎപി 1, കെഎപി 2, കെഎപി 4 എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് കമാണ്ടന്റായും ജോലി ചെയ്തു. 2025 ജൂലൈ ഒന്നിനാണ് മാങ്ങാട്ടുപറന്പ് കെഎപി കമാണ്ടന്റായി ചുമതലയേറ്റത്. സംസ്‌കാരം ഒൗദ്യോഗിക ബഹുമതികളോടെ വ്യാഴം പകല്‍ 12ന് കൊറ്റാളി സമുദായ ശ്മശാനത്തില്‍.

Former Indian footballer A Srinivasan passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'

ധാക്കയില്‍ സ്‌ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു; സ്ഥിതി രൂക്ഷം

'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്?' കരോള്‍ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതികരിച്ച് ക്ലീമിസ് ബാവ

വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തുടക്കമിട്ട് കേരളം, ത്രിപുരയെ തോല്പിച്ചത് 145 റണ്‍സിന്

'പുറത്തിറങ്ങിയാല്‍ കൊല്ലും'; റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു

SCROLL FOR NEXT