പ്രതികളായ ആദർശ്, മിഥുൻ ദാസ്, അഭിഷേക്‌ 
Kerala

ഇന്‍സ്റ്റഗ്രാംവഴി സൗഹൃദം, 17-കാരിയെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം; കോഴിക്കോട്ട് നാലുപേര്‍ അറസ്റ്റില്‍

പ്രതികളില്‍ ഒരാളായ അഭിഷേക് ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ കായണ്ണയുള്ള വീട്ടില്‍ എത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയിലെ 17-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ് (19), വേളം പെരുമ്പാട്ട് മീത്തല്‍ സി കെ ആദര്‍ശ് (22) എന്നിവരും ഒരു 17 വയസ്സുകാരനും ആണ് അറസ്റ്റിലായത്. അഭിഷേക് മൂന്നാംതവണയാണ് പോക്‌സോ കേസില്‍ പ്രതിയാകുന്നത്.

പ്രതികളില്‍ ഒരാളായ അഭിഷേക് ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ കായണ്ണയുള്ള വീട്ടില്‍ എത്തിച്ചത്. ഈവര്‍ഷം ഏപ്രില്‍ മാസത്തിലാണ് അഭിഷേകമായി യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. മിഥുന്‍ ദാസിന്റെ കായണ്ണയിലെ വീട്ടില്‍വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതി.

പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് വിട്ടു. പ്രതികളില്‍ മൂന്നുപേരെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Four men, including a repeat offender, arrested for gang-raping a 17-year-old girl in Kayanna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT