നിലവിലെ വൈദ്യുതി നിരക്ക് മൂന്നു മാസം കൂടി തുടരും ഫയൽ
Kerala

ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് ഒന്‍പത് പൈസ തന്നെ; നിലവിലെ വൈദ്യുതി നിരക്ക് സെപ്റ്റംബര്‍ 30 വരെ തുടരും

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് മൂന്നു മാസം കൂടി തുടരും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് മൂന്നു മാസം കൂടി തുടരും. 2023 നവംബറില്‍ നിലവില്‍ വന്ന നിരക്കുകള്‍ സെപ്റ്റംബര്‍ 30 വരെ തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. അതിനു മുന്‍പു പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചാല്‍ അതുവരെയാകും നിലവിലെ നിരക്ക്. നിലവിലെ നിരക്കിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കാനിരിക്കേയാണ് ഉത്തരവ്. പ്രതിമാസ ബില്ലില്‍ യൂണിറ്റിന് 9 പൈസ നിരക്കില്‍ മൂന്നു മാസത്തേക്കു കൂടി ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനും കെഎസ്ഇബിക്ക് കമ്മീഷന്‍ അനുമതി നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2023 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ വൈദ്യുതി വാങ്ങിയതിലുണ്ടായ 60.68 കോടി രൂപയുടെ ബാധ്യത തിരിച്ചുപിടിക്കാന്‍ യൂണിറ്റിന് 14 പൈസ വീതം പിരിക്കാന്‍ അനുവദിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഇന്ധന സര്‍ചാര്‍ജ് കുടിശിക 55.24 കോടി രൂപയായി കുറച്ച കമ്മിഷന്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ 30 വരെ യൂണിറ്റിന് 9 പൈസ വീതം സര്‍ചാര്‍ജ് ആയി ഈടാക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഓരോ മാസവും ഇന്ധന സര്‍ചാര്‍ജ് ആയി ലഭിച്ച തുക എത്രയെന്നു പരസ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ വ്യത്യസ്ത നിരക്കില്‍ വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ 92.79 കോടി രൂപയുടെ ബാധ്യത യൂണിറ്റിന് 16 പൈസ വീതം ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ആയി ഈടാക്കാനുള്ള അപേക്ഷ കമ്മീഷന്‍ തള്ളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍