G Sudhakaran_pro_term_speaker PTI
Kerala

ജി സുധാകരന്‍ പ്രോ ടേം സ്പീക്കറായി ചുമതലയേറ്റു; 16-ാം നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ എംഎല്‍എ

കേരളത്തിന്റെ 16-ാം നിയമസഭയില്‍ ആദ്യ എംഎല്‍എയായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: കേരളത്തിന്റെ 16-ാം നിയമസഭയില്‍ ആദ്യ എംഎല്‍എയായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടേം സ്പീക്കറായി ചുമതലയേറ്റ ജി സുധാകരന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മറ്റു മന്ത്രിമാരും പങ്കെടുത്തു.

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെയാണ് തുടക്കമാകുന്നത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നാളത്തെ പ്രധാന അജണ്ട. പ്രോ ടേം സ്പീക്കറായ ജി സുധാകരന്റെ മുന്നിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുക. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജി സുധാകരന്റെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന കാഴ്ച കാണാന്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുകയാണ് രാഷ്ട്രീയ കേരളം.

നാളെ അംഗങ്ങളില്‍ ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കൂ. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫ് പ്രതിനിധിയായി മത്സരിക്കുക. 29നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം.

G Sudhakaran takes charge as pro-tem speaker; first MLA to take oath in 16th assembly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15ാം വയസിൽ വൈഭവിന് അരങ്ങേറ്റം; സച്ചിന്റെ റെക്കോർഡ് പഴങ്കഥ; സഞ്ജു പുറത്ത്; ഇന്ത്യക്ക് ബാറ്റിങ്

കിലിയൻ എംബാപ്പെയുടെ വി‍‍ഡിയോ കണ്ട് ഈജിപ്ത് താരങ്ങൾ പെനാൽറ്റി എടുത്തു! പിന്നീട് സംഭവിച്ചത്...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

'12 കോടിയെന്ന് പറഞ്ഞ് തുടങ്ങി, ചെലവായത് 35 കോടി; തിരിച്ച് കിട്ടിയത് മൂന്ന് കോടിയില്‍ താഴെ'; 'ബ്രാന്ദ'യെക്കുറിച്ച് നിര്‍മാതാവ്

അന്ന് പുകഴ്ത്തി കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും; ഇന്ന് നിലപാട് മാറ്റി കെഎം ഷാജി; തദ്ദേശ മന്ത്രിയുടെ ഡംപിങ് യാർഡ് പ്രഖ്യാപനത്തിൽ ബൂമറാങ് ചുഴിയിൽ ലീഗ്