പാണക്കാട് തങ്ങളുടെ വീട്ടില്‍ എത്തിയ ജി സുധാകരന്‍ 
Kerala

കേരളത്തിലെ മുസ്ലീങ്ങള്‍ 'ഹൈലി സെക്കുലര്‍', 'മലപ്പുറത്ത് പലതവണ വന്നെങ്കിലും പാണക്കാട് എത്തുന്നത് ആദ്യമായി'

അമ്പലപ്പുഴയിലെ 195 ബൂത്തുകളില്‍ 72 ബൂത്തുകള്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളായിരുന്നുവെന്നും, അവിടെ 60 മുതല്‍ 95 ശതമാനം വരെ വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നും സുധാകരന്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അമ്പലപ്പുഴ തെരഞ്ഞെടുപ്പിലെ തന്റെ വിജയത്തിന് നന്ദി രേഖപ്പെടുത്താനായി മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ജി സുധാകരന്‍ പാണക്കാട് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു. തങ്ങള്‍ കുടുംബത്തിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചുവെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമ്പലപ്പുഴയിലെ 195 ബൂത്തുകളില്‍ 72 ബൂത്തുകള്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളായിരുന്നുവെന്നും, അവിടെ 60 മുതല്‍ 95 ശതമാനം വരെ വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നും സുധാകരന്‍ വ്യക്തമാക്കി. ഇതിനുകാരണം പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മലപ്പുറത്ത് പലതവണ വന്നെങ്കിലും ആദ്യമായിട്ടാണ് പാണക്കാട് വരുന്നത്. സഹായിച്ചവരെ ഓര്‍മിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് വന്നത്. അമ്പലപ്പുഴ മാത്രമല്ല, കേരളത്തിലാകെ മുസ്ലിം ജനവിഭാഗം നൂറുശതമാനം മതനിരപേക്ഷത പുലര്‍ത്തുന്നവരാണെന്ന് ജി സുധാകരന്‍ പറഞ്ഞു, തനിക്കെതിരെ മത്സരിച്ചത് ഒരു മുസ്ലിം നാമധാരി ആയിരുന്നിട്ടും തനിക്ക് 28,000-ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കാന്‍ ആ വിഭാഗം തയ്യാറായെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും മുസ്ലിം ലീഗും നല്‍കിയ പിന്തുണ തനിക്ക് വലിയൊരു രക്ഷാകവചമായി മാറി. കേരളത്തില്‍ ഏറ്റവും ചെലവ് കുറച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആള്‍ താന്‍ ആയിരിക്കുമെന്നും സുധാകരന്‍ അവകാശപ്പെട്ടു.

തന്റെ തെരഞ്ഞെടുപ്പ് ചെലവിന്റെ 80 ശതമാനവും വഹിച്ചത് കോണ്‍ഗ്രസ് ആണെന്നും, പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആരെയും പ്രത്യേകം ഏല്‍പ്പിക്കേണ്ടി വരാത്ത വിധം പ്രവര്‍ത്തകര്‍ സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടെ തന്റെ സന്ദര്‍ശനം വ്യക്തിപരമായ ഒന്നാണെന്നും കണ്ണൂരിലെ രാഷ്ട്രീയ മാറ്റങ്ങളുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.ഗോവിന്ദനും കുഞ്ഞികൃഷ്ണനുമായി ഇതുവരെ ഒരു ആശയവിനിമയവും നടത്തിയിട്ടില്ല. സ്ഥാനാര്‍ഥിയാകുമ്പോള്‍ ആരുടെയും പിന്തുണ പ്രതീക്ഷിച്ചില്ല. പെട്ടന്നാണ് കോണ്‍ഗ്രസും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചത്. അത് പിന്നെ താങ്ങായും തണലായും മാറിയെന്ന് ജി സുധാകരന്‍ പറഞ്ഞു.

G Sudhakaran Visits Panakkad Thangal to Express Gratitude for Ambalappuzha Election Victory

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പര്‍ ചോര്‍ച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

Kerala CM Selection Live: 'വെളുത്ത പുക ഉടനെ', വിജയത്തിനു മങ്ങലേറ്റെന്ന് സണ്ണി ജോസഫ്

അവേശ ജയത്തിൽ 'അശ്ലീല ആം​ഗ്യം'; ടിം ഡേവിഡിന് കനത്ത പിഴ ശിക്ഷ (വിഡിയോ)

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് പഠന കിറ്റ്; അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റീസാകാം; ടെക്നിക്കൽ,നോൺ ടെക്നിക്കൽ വിഭാഗത്തിൽ അവസരം, ബംഗളുരുവിൽ നിയമനം

SCROLL FOR NEXT