തീ പിടിത്തത്തിന്റെ ദൃശ്യം ടെലിവിഷൻ സ്ക്രീൻ ഷോട്ട്
Kerala

ആശുപത്രി മാലിന്യമടക്കം കൂട്ടിയിട്ട് കത്തിച്ചു; പ്രദേശത്താകെ പുക, നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം; ഉടമയ്ക്ക് പിഴ

ഇടവിളാകത്തിനും അഞ്ചാം കല്ലിനുമിടയിലാണ് തീ പിടിത്തം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാച്ചല്ലൂരിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിനു തീ പിടിച്ചു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൂട്ടിയിട്ട ആശുപത്രി മാലന്യം ഉൾപ്പെടെയുള്ള പ്ലാസ്റ്റിക്ക് മാലിന്യത്തിനാണ് തീ പിടിച്ചത്. ഇടവിളാകത്തിനും അഞ്ചാം കല്ലിനുമിടയിലാണ് തീ പിടിത്തം.

തീ പടർന്നു പിടിച്ചു പ്രദേശമാകെ പുക പടലം കൊണ്ടു മൂടി. ഇതോടെ നാട്ടുകാർ പരിഭ്രാന്തരായി വിവരം വാർഡ് കൗൺസിലറെ അറിയിച്ചു. പിന്നാലെ കൗൺസിലർ ഇടപെട്ട് ഫയർഫോഴ്സിനേയും ന​ഗരസഭ അധികൃതരേയും അറിയിച്ചു. വിഴിഞ്ഞത്തു നിന്നു ഫയർഫോഴ്സ് സംഘമെത്തി തീ പടരാതിരിക്കാൻ ജെസിബി ഉപയോ​ഗിച്ചു മണ്ണിട്ടു മൂടുകയായിരുന്നു.

കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ഇറങ്ങി; അമ്മയും കുഞ്ഞും മുങ്ങി മരിച്ചു

നാട്ടുകാരിൽ പലർക്കും പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉൾപ്പെടെയുണ്ടായി. പുരയിടത്തിലെ ചതുപ്പ് നികത്തുന്നതിന്റെ ഭാ​ഗമായി മാലിന്യം കൊണ്ടിട്ടതായിരുന്നു. പരാതി വന്നതോടെ ഉടമ തീയിട്ടെന്നും ആരോപണമുണ്ട്. സംഭവത്തിൽ സ്ഥലം ഉടമയിൽ നിന്നു ന​ഗരസഭ ആരോ​ഗ്യ വിഭാ​ഗം പിഴ ഈടാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT