വിഡിയോ സ്ക്രീന്‍ഷോട്ട് 
Kerala

പഴയങ്ങാടി പാലത്തിനു മുകളിൽ പാചക വാതക ടാങ്കർ മറിഞ്ഞു; ​ഗതാ​ഗത നിയന്ത്രണം

അപകടത്തെ തുടർന്ന് വളപട്ടണം- പഴയങ്ങാടി റോഡിൽ ​ഗതാ​ഗതം നിർത്തിവച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പഴയങ്ങാടി പാലത്തിന് മുകളിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. അമിത വേ​ഗതയിൽ എത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പൊലീസ് എത്തി വാതക ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് വളപട്ടണം- പഴയങ്ങാടി റോഡിൽ ​ഗതാ​ഗതം നിർത്തിവച്ചു.

ബെം​ഗളൂരൂവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കർ ലോറി. അമിത വേ​ഗത്തിൽ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ആദ്യം ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്. വാഹനത്തിന്റെ വേഗത കണ്ട് പാലത്തിനു സമീപത്തേക്ക് പരമാവധി അടുപ്പിച്ചത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു.

അപകടത്തിൽ ട്രാവലറിൽ ഉണ്ടായിരുന്ന എട്ടു പേർക്ക് പരുക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. . ലോറി ഓടിച്ചിരുന്ന കൊല്ലം സ്വദേശി പ്രശാന്ത് കുമാറും പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

മറ്റൊരു ടാങ്കര്‍ എത്തിച്ച് വാതകം അതിലേക്ക് മാറ്റിയതിനു ശേഷമായിരിക്കും ഗതാഗതം പുനഃസ്ഥാപിക്കുക. ഇതിനായി കോഴിക്കോട് നിന്ന് വിദഗ്ധ സംഘം പുറപ്പെട്ടു. വൈകിട്ടോടെ മാത്രം ഗതാഗതം പുനഃസ്ഥാപിക്കാനാവൂ എന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT