പ്രതീകാത്മക ചിത്രം 
Kerala

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട, നാലുകിലോ സ്വർണം പിടിച്ചെടുത്തു; രണ്ട് ദമ്പതിമാരടക്കം അഞ്ചുപേർ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണ വേട്ട

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണ വേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി നാലേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. പിടിയിലായവരിൽ രണ്ട് ദമ്പതിമാരും ഒരു മലേഷ്യൻ പൗരയായ ഇന്ത്യൻ വംശജയും ഉൾപ്പെടുന്നു. 

ദുബൈയില്‍ നിന്നുള്ള  എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ്, ഭാര്യ ഷബ്ന ഷാഹുല്‍,  ക്വാലാലംപൂരില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ  തീര്‍ത്ഥ മലൈ തിരുപ്പിറന്തഗം, ഭാര്യ വെണ്ണില ചിന്നത്തമ്പി, ഈ ദമ്പതികളുടെ സുഹൃത്തും മലേഷ്യന്‍ പൗരയുമായ സരസ്വതി കൃഷ്ണസാമി എന്നിവരാണ് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായത്. അഞ്ച് പേരിൽ നിന്നുമായി പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ മൂല്യം വരുമെന്ന്  കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണതില്‍ നിര്‍ണായക വഴിത്തിരിവ്; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചു?, രണ്ടാം ഫലവും പോസിറ്റീവ്

Today's Rashi Phalam August 12 |ആത്മവിശ്വാസം വർധിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും, സാമ്പത്തിക പുരോഗതി

എമിറേറ്റ്‌സ് ഗ്രൂപ്പില്‍ തൊഴില്‍ നേടാം; നൂറിലേറെ ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം

സൗജന്യമായി ടിക്കറ്റ് തീയതി മാറ്റാം; ദുബൈ യാത്രക്കാര്‍ക്ക് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

വാണിയംകുളത്ത് തെരുവുനായ ആക്രമണം; 7 ആടുകളെ കടിച്ചു കൊന്നു