Sabarimala  ഫയൽ
Kerala

സ്വർണ്ണക്കൊള്ള: സന്നിധാനത്തെ ശാസ്ത്രീയപരിശോധന പൂർത്തിയായി; സാംപിളുകൾ ശേഖരിച്ച് എസ്ഐടി

മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല  സ്വർണ്ണക്കൊള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്. ഏതാണ്ട് പതിനാലു മണിക്കൂറോളമാണ് പരിശോധന നീണ്ടുനിന്നത്. സോപാനത്തെ പാളികൾ തിരികെ സ്ഥാപിക്കുകയും ചെയ്തു.

കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും എസ്ഐടി സാംപിളുകൾ ശേഖരിച്ചു. സ്വർണപാളികളുടെ തൂക്കവും വലിപ്പവും പരിശോധിച്ചു. സ്കാനറുകളുടെ അടക്കം സഹായത്തോടെയായിരുന്നു പരിശോധന. പാളികളുടെ കാലപ്പഴക്കം, പ്യൂരിറ്റി അടക്കം നിർണയിക്കും. സ്വർണ പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ പരിശോധനാഫലം നിർണായകമാണ്. സംഘം സന്നിധാനത്ത് നിന്ന് ഇന്ന് മടങ്ങും.

അതിനിടെ, സ്വർണകവർച്ചാക്കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രിയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. സ്വർണക്കൊളളയിൽ പങ്കില്ലെന്നും മേലുദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ജയശ്രീ ആവശ്യപ്പെടുന്നു.

The scientific examination conducted by the Special Investigation Team at Sannidhanam in connection with the Sabarimala gold robbery investigation has been completed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇസ്ലാമിലെ രക്തസാക്ഷിത്വ പ്രവര്‍ത്തനം'; ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഡല്‍ഹി ഭീകരന്റെ വീഡിയോ

Explainer|ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറേണ്ടതുണ്ടോ?; ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ പറയുന്നത് എന്ത്?

ഇന്ത്യൻ ആർമിയിൽ കായിക താരങ്ങൾക്ക് അവസരം; അവസാന തീയതി ഡിസംബർ 15

'ദുൽഖറിനെ തല്ലാൻ ഞാൻ നന്നായി കഷ്ടപ്പെട്ടു; പക്ഷേ ശരിക്കും അടി കിട്ടണമെന്ന് അദ്ദേഹം ആ​ഗ്രഹിച്ചിരുന്നു'

വളരെയധികം ഭാഗ്യമുള്ള ദിനം, ഈ നക്ഷത്രക്കാര്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കും

SCROLL FOR NEXT