K. Muraleedharan FILE
Kerala

'പ്രതിപക്ഷ നേതാവിന്റെ ജോലി പലരും ചെയ്യുന്നു; ഒറിജിനല്‍ പ്രതിപക്ഷ നേതാവിനോട് സഹതാപം'

ബിജെപിയില്‍ നിന്നും ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ല കാര്യമെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ബിജെപിയില്‍ നിന്നും ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ല കാര്യമെന്ന് മന്ത്രി കെ മുരളീധരന്‍. എന്നാല്‍ വ്യക്തികളെക്കുറിച്ച് കമന്റ് ചെയ്യുന്നില്ല. വ്യക്തിപരമായ അഭിപ്രായം പുറത്തു പറയേണ്ടതില്ല. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. പാര്‍ട്ടി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും മന്ത്രി മുരളീധരന്‍ വ്യക്തമാക്കി. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസില്‍ തിരികെ ചേരുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ വിമര്‍ശനങ്ങളെയും മന്ത്രി മുരളീധരന്‍ പരിഹസിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ ജോലി ഭരണപക്ഷത്ത് നിന്നും ചെയ്യുന്നുവെന്നാണോ അഭിപ്രായമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അങ്ങനെ താന്‍ പറഞ്ഞില്ലെന്നായിരുന്നു മറുപടി. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ജോലി പലരും ചെയ്യുന്നതു കൊണ്ട് ഒറിജിനല്‍ പ്രതിപക്ഷ നേതാവിനോട് സഹതാപമുണ്ട്. അദ്ദേഹത്തെ രണ്ടു ദിവസമായിട്ട് ആരും മൈന്‍ഡ് ചെയ്യുന്നില്ല. കെ മുരളീധരന്‍ പറഞ്ഞു.

പത്മജ വേണു​ഗോപാലിന് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പത്മജ വേണുഗോപാൽ കത്ത് നൽകുമെന്നാണ് വിവരം. പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ പത്മജ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. പത്മജയുടെ മടങ്ങിവരവിൽ ചർച്ചകൾക്ക് ശേഷമാകും പാർട്ടിയുടെ തീരുമാനമെന്നാണ് സൂചന. അതേസമയം ബിജെപി വിട്ടുവരുന്നവർക്ക് പ്രധാന പദവികൾ നൽകുന്നതിനെതിരെ കോൺ​ഗ്രസിൽ എതിർപ്പുയർന്നിട്ടുണ്ട്.

K. Muraleedharan says it is a good thing that people are coming from BJP to Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാമിയെ തട്ടിക്കൊണ്ടുപോയി അനധികൃത തടങ്കലിലാക്കിയെന്ന് ക്രൈംബ്രാഞ്ച്; പുതിയ എഫ്ഐആർ

നടന്ന് കൊഴുപ്പ് കുറയ്ക്കാം, വെറും നടത്തമല്ല ഇത് ജാപ്പനീസ് നടത്തം

ഹീറോ സ്പ്ലെൻഡർ പ്ലസിന് വില കൂട്ടി; സ്‌പെഷ്യൽ എഡിഷനിൽ പുതിയ നിറങ്ങളും പേരും, പുതുക്കിയ വിലവിവരങ്ങൾ അറിയാം

'ഒഡീസി', 'ഹൈക്കു', 'ചിരം'... ഈ ആഴ്ചയിലെ ഒടിടി റിലീസുകളിതാ

കാലടി സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം; ഉപസമിതിയെ നിയോഗിച്ചു