കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി 
Kerala

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

കളമശേരിയില്‍ നിന്നും സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കളമശേരിയില്‍ നിന്നും സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ചരക്കു ട്രെയിൻ ഷണ്ടിങ് ചെയ്യുന്നതിനിടയിൽ റെയിൽപാളം അവസാനിക്കുന്ന ഭാഗത്തുള്ള ബാരിക്കേഡും ഇടിച്ചു മുന്നോട്ടു പോയി വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാത്തേക്കുള്ള ഒറ്റവരി പാതയിലൂടെയുള്ള സര്‍വീസ് തടസപ്പെട്ടു. ഉച്ചയ്ക്ക് 2.50നാണ് അപകടം ഉണ്ടായത്. കളമശേരിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനിരിക്കെയായിരുന്നു പാളം തെറ്റിയത്. സര്‍വീസ് എപ്പോള്‍ പുനഃ സ്ഥാപിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.

ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ അങ്കമാലിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരം ഏറനാട് ആലുവയില്‍ നിര്‍ത്തിയിട്ടു. തിരുവനന്തപുരം - ഇന്‍ഡോര്‍ വീക് ലി എക്‌സ് പ്രസ് 1.45 മണിക്കൂര്‍ വൈകിയോടുന്നു

goods train accident in kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT