ഗുരുവായൂർ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി മഹോത്സവം 
Kerala

കാവിറങ്ങിയ ഭഗവതി മഞ്ഞളില്‍ ആറാടി; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി- വിഡിയോ

ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭഗവതിക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ താലപ്പൊലി

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭഗവതിക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ താലപ്പൊലി. താലപ്പൊലി സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഉത്സവത്തില്‍ പങ്കെടുത്ത് ഭക്തിസായൂജ്യം നേടിയാണ് ഭക്തര്‍ മടങ്ങിയത്.

ഇന്നലെ ക്ഷേത്ര ചടങ്ങുകള്‍ക്കു ശേഷം രാവിലെ 11.30നു നട അടച്ചതോടെ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകള്‍ക്ക് തുടക്കമായി. ഉച്ചയ്ക്ക് 12ന് സര്‍വ്വാഭരണ വിഭൂഷയായി ഭഗവതി കാവിറങ്ങി. പിന്നെ ഭക്തര്‍ക്കിടയിലായി. മൂന്നരയോടെ പറകള്‍ ഏറ്റുവാങ്ങി ഭഗവതി മഞ്ഞളില്‍ ആറാടി.

ഭക്തിസാന്ദ്രമാര്‍ന്ന ചടങ്ങില്‍ പങ്കെടുത്ത് പറ സമര്‍പ്പിക്കാന്‍ നൂറു കണക്കിന് ഭക്തരെത്തി. ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒബി അരുണ്‍കുമാര്‍, താലപ്പൊലി സംഘം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങുകളില്‍ സന്നിഹിതരായി.

Guruvayur Edatharikathu Kavu Bhagavathy temple festival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

ബ​ഹ്‌​റൈനിൽ സ്മാ​ർ​ട്ട് കാ​മ​റ​കൾ പണി തുടങ്ങി; നി​യ​മ​ലംഘനങ്ങളുടെ ചിത്രങ്ങൾ പങ്ക് വെച്ച് പൊലീസ്

'തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയില്ല, പക്ഷേ മന്ത്രി അറിയാതെ ഒന്നും നടക്കില്ല'

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍, കള്ളപ്പണം തടയൽ നിയമപ്രകാരം ഇ ഡി കേസ് : ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേവലം ഒരു തന്ത്രിയില്‍ ഒതുക്കേണ്ട വിഷയമല്ല, ഉന്നതരെ ഒഴിവാക്കുന്നത് ദുരൂഹം: ബിജെപി

SCROLL FOR NEXT