Guruvayur Kesavan's renovated statue dedicated IMAGE CREDIT: Guruvayur Devaswom
Kerala

ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമ സമര്‍പ്പിച്ചു

ഗുരുവായൂരപ്പ ദാസനായ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമ സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂരപ്പ ദാസനായ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമ സമര്‍പ്പിച്ചു. ഇന്നു രാവിലെ ഒമ്പതേമുക്കാലോടെയായിരുന്നു ചടങ്ങ്.

ശ്രീവത്സം അതിഥിമന്ദിര വളപ്പില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമയുടെ സമര്‍പ്പണം നടത്തി. ശിലാഫലകം അനാച്ഛാദനം ചെയ്തു. ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് നിലവിളക്കില്‍ ദീപം പകര്‍ന്നു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ശില്‍പി എളവള്ളി നന്ദന്‍, കേശവന്റെ പ്രതിമാ നവീകരണ പ്രവൃത്തി വഴിപാടായി സമര്‍പ്പിച്ച മണികണ്ഠന്‍ നായരും കുടുംബവും ,ദേവസ്വം ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ ,ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. കേശവന്‍ പ്രതിമ നവീകരിച്ച ശില്‍പി എളവള്ളി നന്ദനും വഴിപാടുകാരനായ മണികണ്ഠന്‍ നായര്‍ക്കും ദേവസ്വം ചെയര്‍മാന്‍ ഉപഹാരം നല്‍കി.

Guruvayur Kesavan's renovated statue dedicated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്തിമ തീരുമാനം എടുത്തിട്ടില്ല'; ചണ്ഡിഗഡ് ഭരണഘടനാ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍

ഒറ്റ ചേരുവ മതി, കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Samrudhi SM 30 lottery result

കൈക്കണക്കല്ല വേണ്ടത്, ദിവസവും ഉപയോ​ഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര?

ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ചില ഇൻഡോർ സസ്യങ്ങൾ

SCROLL FOR NEXT