ഗുരുവായൂര്‍ ക്ഷേത്രം  ഫയല്‍
Kerala

മണ്ഡലകാല സമാപനം: ഗുരുവായൂരില്‍ കളഭാട്ടം നാളെ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മണ്ഡലകാല സമാപനദിവസമായ നാളെ ശ്രീഗുരുവായൂരപ്പന് കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് ക്ഷേത്രം തന്ത്രി ശ്രീഗുരുവായൂരപ്പന് വിശേഷാല്‍ കളഭം അഭിഷേകംചെയ്യും. ദിവസവും ഗുരുവായൂരപ്പന് കളഭം ചാര്‍ത്താറുണ്ടെങ്കിലും കളഭാട്ടം നടക്കുന്നത് വര്‍ഷത്തില്‍ മണ്ഡലകാല സമാപനദിവസമാണ്.

മണ്ഡലകാലത്ത് നാല്‍പത് ദിവസം പഞ്ചഗവ്യാഭിഷേകവും 41-ാം ദിവസം കളഭാഭിഷേകവുമാണ്. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് വിശേഷാല്‍ കളഭാ ഭിഷേകം. ചന്ദനം, കശ്മീര്‍ കുങ്കുമം, പനിനീര്‍ തുടങ്ങിയവ പ്രത്യേക അളവില്‍ചേര്‍ത്ത് സുഗന്ധപൂരിതമായ കളഭക്കൂട്ട് തയ്യാറാക്കുന്നത് കീഴ്ശാന്തിമാരാണ്. പന്തീരടി പൂജ കഴിഞ്ഞ് കളഭ പൂജ ചെയ്ത ശേഷമാകും കളഭക്കൂട്ട് ശ്രീഗുരുവായൂരപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക.

കളഭത്തില്‍ ആറാടിനില്‍ക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിര്‍മാല്യംവരെ ഭക്തര്‍ക്ക് ദര്‍ശിക്കാനാകും. കളഭാട്ട ദിവസം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വഴിപാടായി വിളക്കാഘോഷം നടക്കും. രാവിലെ 10ന് പഞ്ചമദ്ദളകേളി, ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി.രാത്രി ചുറ്റുവിളക്ക് ,ഇടയ്ക്ക നാഗസ്വര മേളം, പഞ്ചാരിമേളം എന്നിവയുണ്ടാകും

Guruvayur Sree krishna swami temple kalabhattam tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്തംഭിച്ച് കേരളം; കോഴിക്കോട്ട് അധ്യാപകരെയും കുട്ടികളെയും പുറത്താക്കി ഗേറ്റ് പൂട്ടി; കല്‍പ്പറ്റയില്‍ ബാങ്ക് പൂട്ടിച്ചു

അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, പകരം വാഷിങ്ടൺ വരട്ടെ; നിര്‍ദേശവുമായി മുൻ ഇന്ത്യൻ താരം

ആരോ​ഗ്യമുള്ളവർക്കും ഹൃദയാഘാതം, നേരത്തെ തിരിച്ചറിയാൻ മൂന്ന് കാര്യങ്ങൾ പരിശോധിക്കാം

'ഇങ്ങനെയൊരു പേരിട്ട് ഒരു വിഭാ​ഗത്തെ അപകീർത്തിപ്പെടുത്തുന്നത് എന്തിന് ?'; 'ഘൂഷ്‌ഖോർ പണ്ഡത്' നിർമാതാക്കളെ വിമർശിച്ച് സുപ്രീം കോടതി

35 കോടി തരാമെന്ന് ധനുഷ്, സമ്മതിക്കാതെ മമ്മൂട്ടി; 'ഡി 55' ലെ താരങ്ങളുടെ പ്രതിഫലം പുറത്ത്

SCROLL FOR NEXT