Guruvayur Temple ഫയല്‍
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്ന് മുതല്‍

ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിന്റെ രസീതുമായി അര മണിക്കൂര്‍ മുന്‍പ് ക്ഷേത്രത്തില്‍ എത്തണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. ഇന്ന് മുതലാണ് പുതിയ സംവിധാനം. രാവിലെ ഏഴ് മുതല്‍ എട്ട് വരെയാണ് ആദ്യ ഘട്ടം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിന്റെ രസീതുമായി അര മണിക്കൂര്‍ മുന്‍പ് ക്ഷേത്രത്തില്‍ എത്തണം.

കിഴക്കേ നടയിലെ പൊതു ക്യൂ പന്തലിന്റെ വടക്കേ അറ്റത്തെ വരിയാണ് വെര്‍ച്വല്‍ ക്യൂ ദര്‍ശനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായുള്ള സജ്ജീകരണങ്ങള്‍ തിങ്കളാഴ്ച നടത്തി. പ്രത്യേക ജീവനക്കാരേയും ചുമതലപ്പെടുത്തി.

രാവിലെ ഏഴ് മുതല്‍ ഉച്ച വരെ ഓരേ മണിക്കൂര്‍ വീതവും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം. ഓരോ മണിക്കൂറിലും 300 പേരെ വീതം പ്രവേശിപ്പിക്കും.

Virtual Queue Darshan Facility Introduced at Guruvayur Temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഴ അതിതീവ്രം; ശക്തമായ കാറ്റ്, ഇടിമിന്നൽ; 14 ജില്ലകളിലും മുന്നറിയിപ്പ്

'30 കോടി കൊണ്ട് കല്യാണമണ്ഡപം പണിയാൻ നടക്കുന്ന‌ ആൾ ജാവലിൻ എറിഞ്ഞ് സ്വർണം നേടുമോ?'

11കാരിയെ പീഡിപ്പിച്ചു, നിർബന്ധിച്ച് പുകവലിക്ക് അടിമയാക്കാൻ ശ്രമിച്ചു; യുവാവിന് 22 വർഷം കഠിനതടവ്, 60,000 രൂപ പിഴ

ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത, ശബരിമല നെയ്യ് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം, ഇറാന് ട്രംപിന്റെ അന്ത്യശാസനം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ശബരിമലയിലെ മില്‍മ നെയ്യ് ഇടപാട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്