ഗുരുവായൂരപ്പന് ഇന്ന് ബ്രഹ്മകലശാഭിഷേകം source: Guruvayur Devaswom
Kerala

ഗുരുവായൂരപ്പന് ഇന്ന് ബ്രഹ്മകലശാഭിഷേകം, ദര്‍ശന നിയന്ത്രണം; നാളെ ഉത്സവത്തിന് കൊടി കയറും, ആനയോട്ടം

ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന കലശച്ചടങ്ങുകള്‍ ഇന്ന് പൂര്‍ണതയിലെത്തും

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന കലശച്ചടങ്ങുകള്‍ ഇന്ന് പൂര്‍ണതയിലെത്തും. ഇന്നാണ് ഗുരുവായൂരപ്പന് അതിവിശിഷ്ടമായ ബ്രഹ്മകലശാഭിഷേകം. രാവിലെ ശീവേലിയും പന്തീരടി പൂജയും കഴിഞ്ഞാല്‍ കലശം അകത്തേക്ക് എഴുന്നളളിക്കും .തുടര്‍ന്ന് വലിയപാണി. ഉച്ചപൂജയ്ക്ക് സഹസ്രകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകവും നടക്കും.

ക്ഷേത്രചൈതന്യ വര്‍ധനയ്ക്കായി നടത്തുന്ന സഹസ്ര കലശച്ചടങ്ങുകളുടെ ഭാഗമായി ഇന്നലെ ഗുരുവായുരപ്പന് തത്വകലശാഭിഷേകം നടന്നു. ശീവേലിക്കു ശേഷം നമസ്‌കാര മണ്ഡപത്തില്‍ തന്ത്രി കൃഷ്ണന്‍ നമ്പൂതിരിപ്പാട്, തത്ത്വ ഹോമവും തത്ത്വകലശ പൂജയും നിര്‍വഹിച്ചു. ഇന്ന് സഹസ്ര കലശത്തിനായി കുത്തമ്പലത്തില്‍ പട്ടുകൊണ്ട് വിതാനിച്ച് ആലവട്ടവും വെഞ്ചാമരവും പട്ടുകുടയും കൊണ്ടലങ്കരിച്ചു. പത്മമിട്ട് വെള്ളിക്കുടങ്ങളും സ്വര്‍ണക്കുടങ്ങളും കമിഴ്ത്തി വെച്ചു.

മുളയറയിലെ ധാന്യമുളകള്‍ കൂത്തമ്പലത്തിലേക്ക് എഴുന്നള്ളിച്ചെത്തിച്ചു. സഹസ്രകലശത്തിന് ഗുരുവായൂരപ്പന്റെ അനുമതി തേടുന്ന അനുജ്ഞാപ്രാര്‍ഥന നടന്നു.ഇന്ന് രാവിലെ ആറരമുതല്‍ കൂത്തമ്പലത്തില്‍ നിന്ന് ആയിരം കുടങ്ങളിലെ കലശങ്ങള്‍ കീഴ്ശാന്തിമാര്‍ നിരനിരയായി നിന്ന് ശ്രീലകത്ത് എത്തിക്കും.

ശനിയാഴ്ച രാത്രി ഉത്സവത്തിന് കൊടിയേറും. രാത്രി എട്ടിനു ശേഷം തന്ത്രി കൊടിയേറ്റം നിര്‍വ്വഹിക്കും. അന്നേ ദിവസം രാവിലെ ക്ഷേത്രത്തില്‍ ആനയില്ലാ ശീവേലി നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആനയോട്ടവും നടക്കും.

Guruvayurappan to receive Brahmakalasabhisheka today, darshan restrictions; flag hoisting for festival tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

'കേരളാ സ്റ്റോറി 2'; റിലീസ് തടഞ്ഞ ഹർജിയിൽ ഉത്തരവ് ഇന്ന്

സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; കാറിൽ തലസ്ഥാനത്തേക്ക് മടങ്ങി

ഇടപാടുകൾക്ക് അനുകൂല സാഹചര്യം, വിദേശ ബന്ധങ്ങൾ വഴി നേട്ടം

SCROLL FOR NEXT