Chief Election Commissioner Gyanesh Kumar File Photo | IANS
Kerala

കെഎസ്ടിപി അഴിമതി: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

2007ലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് പുതിയ അന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.

പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ എന്‍ജിനീയറുടെ ആത്മഹത്യയെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. എന്‍ജിനീയറുടെ ആത്മഹത്യാക്കുറിപ്പില്‍ ഗ്യാനേഷ് കുമാറിനെക്കുറിച്ച് പരാമര്‍ശമുള്ളതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. കോണ്‍ഗ്രസ് നേതാവ് മലയിന്‍കീഴ് വേണുഗോപാലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നിര്‍ണായക നടപടി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്വേഷിച്ച് തീര്‍പ്പാക്കിയ കേസിന്റെ ഫയലുകളാണ് രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി വീണ്ടും തുറക്കുന്നത്. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി രമേശ് ചെന്നിത്തല കേസിന്റെ രേഖകള്‍ വിശദമായി പരിശോധിച്ചിരുന്നു. അഴിമതി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അന്ന് ഗ്യാനേഷിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നുവെങ്കിലും മറ്റ് കടുത്ത നടപടികളിലേക്ക് കടന്നിരുന്നില്ല.

2007ല്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണ് ഗ്യാനേഷ് കുമാറിന് കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലഭിക്കുന്നത്. എന്നാല്‍, 2007ലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ പരാതി ഉയര്‍ന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ പുതിയ നീക്കം.

Vigilance Reinvestigation Likely Against CEC Gyanesh Kumar Over KSTP Scam Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Today's Rashi Phalam october 04|ഭാഗ്യമുള്ള ദിവസം; പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമാകും

വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട, രാഹുലിന്റെ സെഞ്ച്വറി പാഴായി

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്