എച്ച് വെങ്കിടേഷ് 
Kerala

എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി; സര്‍ക്കാര്‍ ഉത്തരവിറങ്ങി

നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് വെങ്കിടേഷ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ചു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി മനോജ് എബ്രഹാം ഡിജിപിയായതോടെയാണ് വെങ്കിടേഷിന്റെ നിയമനം. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് വെങ്കിടേഷ്.

വെങ്കിടേഷിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിനെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ മേധാവിയായാണ് സര്‍ക്കാര്‍ നിയമിച്ചത്.

വെങ്കിടേഷിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ്

വിവാദങ്ങളെത്തുടര്‍ന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന എം ആര്‍ അജിത് കുമാറിനെ പദവിയില്‍ നിന്നും മാറ്റി മനോജ് എബ്രഹാമിനെ നിയമിച്ചത്. മനോജ് എബ്രഹാം മാറിയതോടെ, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, എം ആര്‍ അജിത് കുമാര്‍ എന്നിവരുടെ പേരുകളും ക്രമസമാധാന ചുമതലയിലേക്ക് പറഞ്ഞുകേട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍