പ്രതീകാത്മീക ചിത്രം 
Kerala

ഹജ്ജ് തീർത്ഥാടനം: അപേക്ഷ സ്വീകരിച്ചുതുടങ്ങി, മാർച്ച് 10 വരെ സമയം

കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ഹജ്ജ് സർവീസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് മുഖേന മാർച്ച് 10 വരെ അപേക്ഷിക്കാം. http://www.hajcommittee.gov.in എന്ന വെബ്സെെറ്റിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ഹജ്ജ് സർവീസ്. ഒരു കവറിൽ പരമാവധി നാല് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കുമാണ് അവസരം. 70 വയസ്സിന് മുകളിലുള്ളവർ, 45 വയസ്സിന് മുകളിലുള്ള മഹ്റമില്ലാത്ത സ്ത്രീകൾ, ജനറൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് അപേക്ഷ ക്ഷണിച്ചത്. 

അപേക്ഷക്കൊപ്പം കോവിഡ് വാക്സിൻ വിശദാംശങ്ങളും നൽകണം. അംഗീകൃത കോവിഡ് വാക്സിൻ എടുത്തതിന്റെയും അധിക ഡോസ് എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തണം. പ്രോസസിങ് ചാർജായ 300 രൂപ ഒഴിവാക്കി. തീർത്ഥാടനത്തിന് അവസരം ലഭിക്കുന്നവർ മാത്രം ഈ പണം നൽകിയാൽ മതി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ