Kerala

സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശ്ശേരി ഇന്ന് രാജിവെക്കും

സംഘടനാവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽനിന്ന് ഹക്കീം ഫൈസിയെ പുറത്താക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശ്ശേരി ഇന്ന് രാജിവെക്കും. സമസ്തയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് നടപടി. സിഐസി പ്രസിഡന്റ് കൂടിയായ മുസ്ലിം ലീ​ഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ രാത്രി ഹക്കീം ഫൈസിയെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു.

സംഘടനാവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽനിന്ന് ഹക്കീം ഫൈസിയെ പുറത്താക്കിയിരുന്നു. ഫൈസിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ വിദ്യാർത്ഥി, യുവജന വിഭാ​ഗം  കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നു. എന്നാൽ ഈ തീരുമാനം ലംഘിച്ച് യുവജന വിഭാ​ഗമായ എസ് വൈ എസിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ സാദിഖലി തങ്ങൾ കഴിഞ്ഞദിവസം ഹക്കീം ഫൈസിക്കൊപ്പം വേദി പങ്കിട്ടിരുന്നു. 

അത് സമസ്തയിൽ കടുത്ത എതിർപ്പിന് ഇടയാക്കി. സമസ്ത നേതാക്കളുടെ കടുത്ത അമർഷം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഹക്കീം ഫൈസി രാത്രി പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി ചർച്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ പികെ കുഞ്ഞാലിക്കുട്ടിയും ആബിദ് ഹൂസൈന്‍ തങ്ങളും പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നും പ്രതികരിക്കാതെയാണ് ഹക്കീം ഫൈസി ആദൃശ്ശേരി മടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍