കെ മുരളീധരന്‍ File
Kerala

'ആരോഗ്യ വകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ല, പിറ്റേ ദിവസം തൊട്ട് ആക്രമണമായിരുന്നു'

സര്‍ക്കാര്‍ ആശുപത്രി സ്വകാര്യവല്‍ക്കരിക്കില്ലെന്നും മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ സര്‍ക്കാരില്‍, ആരോഗ്യ വകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ലെന്നും പിറ്റേ ദിവസം തൊട്ട് ആക്രമണമായിരുന്നുവെന്നും മന്ത്രി കെ മുരളീധരന്‍. എന്നാല്‍ തനിക്ക് അതില്‍ പരാതിയില്ലെന്നും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ മെച്ചപ്പെട്ടുവരികയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

'ഒരു വിവാഹം കഴിഞ്ഞാല്‍ ആറ് മാസത്തേക്ക് ഹണിമൂണുണ്ട്. പക്ഷേ ആരോഗ്യവകുപ്പിന് അതുപോലും കിട്ടിയില്ല സര്‍. പിറ്റേദിവസം തൊട്ട് ആക്രമണമായിരുന്നു. എന്നാല്‍ അതിലെനിക്ക് പരാതിയില്ല. ഡോക്ടര്‍മാര്‍ മുതല്‍ താഴെത്തട്ടിലുള്ള തൂപ്പുകാര്‍ വരെ ഇന്ന് ഈ വകുപ്പിന് കോഓഡിനേഷന്‍ കൈവന്നിരിക്കുന്നു. അതുകൊണ്ട് പകര്‍ച്ചവ്യാധികളെ ഒരു പരിധി വരെ നിയന്ത്രിക്കാനായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഷിഗെല്ല മരണങ്ങളില്ല. രോഗവ്യാപനവും കുറഞ്ഞിട്ടുണ്ട്.

കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയും സ്വകാര്യവല്‍ക്കരിക്കില്ല. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവരണമെന്നാണ് ആഗ്രഹം. അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഇല്ലാതാക്കാനാണ് ആദ്യ തീരുമാനം. സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന പ്രചാരണം നേഴ്‌സസ് അസോസിയേഷനാണ് കൊണ്ടുവന്നത്.

ഡിഎച്ച്എസിന്റെ കസേരയില്‍ രണ്ടുപേര്‍ ഉണ്ടെന്ന പ്രചാരണവും അടിസ്ഥാന രഹിതമാണ്. ഒരാളെ നിലവിലുള്ളൂ. എല്ലാ ജില്ലകളിലും മെഡിക്കല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്. കേന്ദ്ര ഫണ്ട് ലഭിക്കാത്തത് തടസമായിട്ടുണ്ട്. ആരോഗ്യ മേഖലയിലെ എല്ലാ പരാതികളും കൃത്യമായി പരിശോധിച്ച് നടപടിയെടുക്കും. പലയിടത്തും കെട്ടിടങ്ങള്‍ ശോചനീയാവസ്ഥയിലാണ്. അത് വൈകാതെ പരിഹരിക്കും. നേഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കും' -മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് (4), മലപ്പുറം (2) എന്നിവിടങ്ങളിലാണ് രോഗബാധ. സംസ്ഥാനത്ത് ജൂണ്‍ മാസം 197 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ആറു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 273 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.

Health department didn't get a honeymoon period, attack happened from the very next day: K Muraleedharan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതി ചേര്‍ത്തതില്‍ ഗൂഢാലോചന, ഒളിക്കാന്‍ ഉണ്ടെങ്കില്‍ ഫയലുകളും മാറ്റില്ലേ?; ചെയ്തത് കോടതിയെ അറിയിച്ചില്ല എന്ന തെറ്റ് മാത്രം'

'തല നേരെ നില്‍ക്കുന്നില്ല, തൊലി പൊളിഞ്ഞു, ഓര്‍മക്കുറവുണ്ട്; ഇനിയെങ്കിലും എന്നെ ദ്രോഹിക്കരുത്...!'

ലോകകപ്പ് നിരാശയ്ക്ക് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ തേടി സന്തോഷ വാർത്ത!

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല, ജൂണില്‍ ആറു മരണം; നിപയില്‍ ആശ്വാസം

ഉച്ചയ്ക്ക് വീണ്ടും റിവേഴ്‌സിട്ട് സ്വര്‍ണവില; ഇന്ന് രണ്ടു തവണയായി 1500 രൂപയുടെ ഇടിവ്