veena george 
Kerala

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; കാറിൽ തലസ്ഥാനത്തേക്ക് മടങ്ങി

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കെഎസ്‍യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിനു പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരോ​ഗ്യ മന്ത്രി വീണ ജോർജ് ഡിസ്ചാർജായി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്. പിന്നാലെ മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി. കാറിലാണ് മന്ത്രി യാത്ര തിരിച്ചത്.

ആരോ​ഗ്യനില മെച്ചപ്പെട്ടതിനാലും രക്തസമ്മർദ്ദം സാധാരണ നിലയിലായതും കണക്കിലെടുത്ത് ഒൺലൈനായി ചേർന്ന മെഡിക്കൽ ബോർ‍ഡ് യോ​ഗത്തിലാണ് ഡിസ്ചാർജ് ചെയ്യാമെന്നു ആശുപത്രി അധികൃതർ തീരുമാനം എടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടർ ചികിത്സ തേടുമെന്നാണ് വിവരം.

മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എംആര്‍ഐ സ്‌കാനിങ് അടക്കമുള്ള പരിശോധനകൾക്കും മന്ത്രിയെ വിധേയയാക്കിയിരുന്നു.

കെഎസ്‌യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് വീണ ജോര്‍ജിന് പരിക്കേറ്റത്. പരിക്കേറ്റ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി. കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൈ പിടിച്ചുതിരിക്കുകയും പിടിച്ചുതള്ളുകയും ചെയ്‌തെന്നാണ് ആരോപണം.

health minister veena george, who was undergoing treatment in the hospital after sustaining a neck injury during the KSU's protest, has been discharged

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

'ക്രിമിനോളജിയിൽ ഒരു പാഠപുസ്തകമാണ് 'ദൃശ്യം' ഫ്രാഞ്ചൈസി; ആ സീൻ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്'

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 63കാരന് 30 വർഷം കഠിന തടവ്

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം കൊലപാതകം; ആന്തരികാവയവങ്ങളില്‍ രക്തസ്രാവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദ്ദേശിച്ച് വിഡി സതീശൻ

SCROLL FOR NEXT