Kerala CM Pinarayi Vijayan Express
Kerala

പാമ്പുകടി, കടുത്ത ചൂട്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം ഇന്ന്

ഉഷ്ണതരം​ഗവുമായി ബന്ധപ്പെട്ട സാഹചര്യം യോ​ഗം വിലയിരുത്തും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന ചൂട്, പാമ്പുകടി തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും. ഉഷ്ണതരം​ഗവുമായി ബന്ധപ്പെട്ട സാഹചര്യം യോ​ഗം വിലയിരുത്തും. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക.

ഇന്ന് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും (ശനിയാഴ്ച, ഞായറാഴ്ച) താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. 

ഈ ദിവസങ്ങളില്‍ കൊല്ലം ജില്ലയില്‍ 39 °C വരെയും തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 °C വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 36°C വരെ താപനില ഉയരാം.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഞായറാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ കേരളത്തില്‍ വൈകുന്നേരം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Heatwaves in Kerala: Higher level meeting today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നവോത്ഥാനത്തില്‍ ഒപ്പം; മകനെ ബിജെപിക്കൊപ്പം നിര്‍ത്തുന്നു; വെള്ളാപ്പള്ളിയുടെ ബഹുമുഖവേഷം കേരളീയര്‍ തിരിച്ചറിയണം'

ഷിഗെല്ല രോഗബാധ: ശുചിത്വ ക്യാംപയിന്‍ ശക്തമാക്കി ആരോഗ്യവകുപ്പ്, വൃത്തിയില്ലാത്ത തട്ടുകടകള്‍ അടച്ചുപൂട്ടുമെന്ന് ആരോഗ്യമന്ത്രി

പാക്കധീന കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്; 30ലേറെ പേര്‍ കൊല്ലപ്പെട്ടു, 200ലധികം പേര്‍ക്ക് പരിക്ക്

കേസിന് പിന്നാലെ സൈബര്‍ ആക്രമണം; മുനമ്പം സ്റ്റേഷനിലെ പൊലീസുകാരന്‍ ജീവനൊടുക്കി

മഴക്കാലത്ത് താരൻ കൂടുമോ?

SCROLL FOR NEXT