train പ്രതീകാത്മക ചിത്രം
Kerala

കനത്ത മഴയും മണ്ണിടിച്ചിലും; കോഴിക്കോട് എക്‌സ്പ്രസ് ഉള്‍പ്പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

പ്രദേശത്ത് പെയ്യുന്ന കനത്ത മഴ ഗതാഗത പുനഃസ്ഥാപനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് റെയിവെ ട്രാക്കുകളില്‍ വിവിധയിടങ്ങളിലായി മണ്ണിടിഞ്ഞു. ബംഗളൂരുവില്‍ നിന്ന് പുറപ്പട്ട കോഴിക്കോട് എക്‌സ്പ്രസ് (16511), കോഴിക്കോട് എക്‌സ്്പ്രസ് (16512) എന്നിവ ഹസനില്‍ യാത്ര അവസാനിപ്പിച്ചു. കൂടാതെ വിജയപുര - മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് ഹസനിലും, ബെംഗളൂരു - കാര്‍വാര്‍ എക്‌സ്പ്രസ് സക്ലേഷ്പുരിലും യാത്ര അവസാനിപ്പിക്കേണ്ടി വന്നു.

കോഴിക്കോട്-ബംഗൂരു (16512) കബക പുത്തൂരിലും, മംഗളൂരു - വിജയപുര എക്‌സ്പ്രസ് (17378) സുബ്രഹ്മണ്യ റോഡിലും സര്‍വീസ് അവസാനിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് മംഗളൂരു ജംഗ്ഷന്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് (16540), യശ്വന്ത്പൂര്‍ - മംഗളൂരു ജംഗ്ഷന്‍ (16575) എന്നീ സര്‍വീസുകള്‍ റദ്ദാക്കി. ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട മുരുഡേശ്വര്‍ എക്‌സ്പ്രസ് (16585), കോഴിക്കോട് എക്‌സ്പ്രസ് (16511) എന്നിവ ഹസനില്‍ യാത്ര അവസാനിപ്പിച്ചു. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകള്‍ക്കുമിടയില്‍ ശനിയാഴ്ച രാത്രിയാണ് മണ്ണിടിഞ്ഞത്. ഇതോടെ മംഗളൂരുവിനും യശ്വന്ത്പൂരിനുമിടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ ഗതാഗത പുനഃസ്ഥാപനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

പാളത്തിലേക്ക് വന്‍തോതില്‍ മണ്ണും കല്ലും ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഞായറാഴ്ച സര്‍വീസ് നടത്തേണ്ടിയിരുന്ന മംഗളൂരു - യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ ഉടന്‍ തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംഘവും റിലീഫ് ട്രെയിനും സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് ജോലികള്‍ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും, അധിക മണ്ണുമാന്തി യന്ത്രങ്ങളും കൂടുതല്‍ തൊഴിലാളികളെയും ഉപയോഗിച്ച് പാത ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്.

Heavy Rain and Landslides: Various Train Services Cancelled, Including the Kozhikode Express

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അത്തിയടുക്കത്ത് ചെറിയ തോതിൽ ഉരുൾപൊട്ടൽ; ജില്ലയിൽ 4 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

2008ൽ 'സൈന'... 2026ൽ 'തൻവി'!

പ്രിയപ്പെട്ട അഞ്ച് സിനിമകള്‍ തെരഞ്ഞെടുത്ത് ജേസണ്‍ സഞ്ജയ്; ലിസ്റ്റില്‍ ഒരു വിജയ് ചിത്രം; സൂര്യയ്ക്കും ഇടമുണ്ട്

മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51ഗ്രാം എംഡിഎംഎ; വയനാട്ടില്‍ 16കാരനടക്കം നാലുപേര്‍ പിടിയില്‍