SET exam  ഫയൽ
Kerala

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

കനത്ത മഴയും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാനത്തെ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ( SET ) മാറ്റിവെച്ചു. കനത്ത മഴയും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മഴക്കെടുതി മൂലം പരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ എത്താനുള്ള ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് പരീക്ഷ മാറ്റിയത്.

പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഇടുക്കി വനം- വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് കായികക്ഷമതാ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്.

Heavy rain: Tomorrow's SET exam postponed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി