Helicopter Sabarimala ScreenShort
Kerala

ശബരിമലയ്ക്ക് മുകളില്‍ ഹെലിക്കോപ്റ്റർ, കോസ്റ്റ് ​ഗാർഡിന് വീഴ്ച, പൊന്നമ്പലമേടില്‍ 200 മീറ്ററിന് താഴ്ന്ന് പറക്കുന്നത് അനുവദനീയമല്ല; റിപ്പോർട്ട്

കോസ്റ്റ് ​ഗാർഡ് ആണെന്ന് കരുതി സംഭവത്തെ ലഘൂകരിക്കാനാകില്ല.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറപ്പിച്ച സംഭവത്തില്‍ കോസ്റ്റ് ​ഗാർഡിന് ​ഗുരുതര വീഴ്ച സംഭവിച്ചതായി എഡിജിപി റിപ്പോർട്ട്. കോസ്റ്റ് ​ഗാർഡ് ആണെന്ന് കരുതി സംഭവത്തെ ലഘൂകരിക്കാനാകില്ല. അപകടകരമായ രീതിയിലാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും എഡിജിപി റിപ്പോര്‍ട്ടിൽ പറയുന്നു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്നുപറന്നത്. കൊടിമരത്തിന് ഉദ്ദേശം അഞ്ച് മീറ്റര്‍ ഉയരം വരെ ഹെലികോപ്റ്റർ താഴ്ന്നു പറന്നുവെന്നാണ് നി​ഗമനം. 30 സെക്കന്‍ഡ് വരെ സന്നിധാനത്തിന് മുകളിലൂടെ പറന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ ചിത്രങ്ങള്‍ എടുത്തതായും സംശയമുണ്ട്. ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്.

ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തേണ്ട ആവശ്യതക ഉണ്ടായിരുന്നില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊന്നമ്പലമേടില്‍ 200 മീറ്ററിന് താഴ്ന്ന് പറക്കുന്നത് അനുവദനീയമല്ല. സംഭവം വിശദമായ അന്വേഷിക്കുന്നതിന് എസ്പിയെ ചുമതലപ്പെടുത്തി. അതുപോലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനോടും വിശദീകരണം തേടും. റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും.

Helicopter Flies over sabarimala investigation ADGP Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം

സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം; ശുചിമുറിക്ക് മുന്നില്‍ മൂര്‍ഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

കരിമരുന്ന് പ്രയോഗത്തിന്റെ മാസ്മരികത ഇല്ല, ആളൊഴിഞ്ഞ് നഗരം; ഒറ്റ കതിനയിലൊതുക്കി 'സാമ്പിള്‍ വെടിക്കെട്ട്'- വിഡിയോ

സിസിടിവി ഹാർഡ് ഡിസ്ക്ക് അടക്കം അടിച്ചോണ്ടു പോയി, വീടു കയറി മോഷണം, പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി

SCROLL FOR NEXT