Hibi Eden screen grab
Kerala

കൊച്ചി മെട്രോയുടെ പേര് മാറ്റരുത്, 'കേരളം മെട്രോ' എന്ന പുനര്‍നാമകരണം വിചിത്രം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡന്‍

മറ്റു മെട്രോ പദ്ധതികള്‍ക്ക് എന്തു പേരിടണം എന്ന് പദ്ധതി പൂര്‍ത്തിയാകുന്ന വേളയില്‍ ആലോചിക്കേണ്ട കാര്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് 'കേരളം മെട്രോ' റെയില്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന കെഎംആര്‍എല്‍ എംഡിയുടെ ശുപാര്‍ശ തളളണമെന്ന് എറണാകുളം എംപി ഹൈബി ഈഡന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പേരുമാറ്റുകയെന്നത് വിചിത്രമായ കാര്യമാണെന്നും അഭിപ്രായ ഐക്യമില്ലാതെ തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്നും ഹൈബി മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

മറ്റു പദ്ധതികള്‍ക്ക് കൊച്ചി മെട്രോയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താം. മറ്റു മെട്രോ പദ്ധതികള്‍ക്ക് എന്തു പേരിടണം എന്ന് പദ്ധതി പൂര്‍ത്തിയാകുന്ന വേളയില്‍ ആലോചിക്കേണ്ട കാര്യമാണ്. കൊച്ചി മെട്രോയുടെ പേരുമാറ്റുന്ന കാര്യത്തില്‍ എടുത്തുചാടി തീരുമാനം എടുക്കരുതെന്നും ഹൈബി കത്തില്‍ ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോയുടെ പേരുമാറ്റി കേരളം മെട്രോ റെയില്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന നിര്‍ദേശമാണ് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹറ സര്‍ക്കാരിന് സമര്‍പ്പിച്ചത്. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം. നാഗ്പുര്‍ മെട്രോ 'മഹാരാഷ്ട്ര മെട്രോ' ആയും ലഖ്‌നൗ മെട്രോ 'ഉത്തര്‍പ്രദേശ് മെട്രോ' ആയും അഹമ്മദാബാദ് മെട്രോ 'ഗുജറാത്ത് മെട്രോ' ആയും പുനഃസംഘടിപ്പിച്ച മാതൃക പിന്തുടര്‍ന്നാണ് നീക്കം.

പേര് മാറ്റാന്‍ ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാണ് വേണ്ടത്. അനുമതി ലഭിച്ചാല്‍ മറ്റ് നടപടികളിലേക്ക് കടക്കും. ഡയറക്ടര്‍ ബോര്‍ഡ്, ഓഹരി ഉടമകള്‍, കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുടെ അംഗീകാരങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുകയെന്ന് കെ.എം.ആര്‍.എല്‍. അറിയിച്ചു

Hibi Eden has stated that the name of Kochi Metro Rail Limited should not be changed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുക്രൈയ്‌നില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും

'അടിയന്തരാവസ്ഥ പ്രമേയമായ നാടകത്തെ സദാചാര കണ്ണിലൂടെ കാണുന്നു'; വിമര്‍ശനങ്ങള്‍ക്ക് മറുപടി

വിവാഹച്ചടങ്ങിനിടെ ഡോക്ടറുടെ കടമ നിര്‍വഹിച്ച് നവവധു; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീരാമന്‍; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് കേരളം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'അതുകൊണ്ടാണ് വഴിപോക്കന്‍ ബോധരഹിതനായി വീണപ്പോള്‍ ആശുപത്രിയിലെത്തിക്കാനുള്ള മനസ്സുണ്ടായത്, അര്‍ലേക്കറുടെ മനുഷ്യത്വം'