ഹൈക്കോടതി ഫയൽ
Kerala

സെക്രട്ടേറിയറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ ഫ്ളക്സ്: എങ്ങനെ ധൈര്യം വന്നെന്ന് ഹൈക്കോടതി, കേസെടുത്ത് പൊലീസ്

കോടതി കടുത്ത നിലപാട് എടുത്തതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സെക്രട്ടേറിയേറ്റിനു മുന്നിൽ അനധികൃത ബോർഡ് വച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരവാദികളായവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. കോടതി കടുത്ത നിലപാട് എടുത്തതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു.

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് സെക്രട്ടേറിയറ്റിനു മുന്നിൽ മുഖ്യമന്ത്രിയുടെ ഫ്ളക്സ് വെച്ചത്. സർക്കാരിന്റെ ഉത്തരവ് തന്നെയാണു സർക്കാർ ഉദ്യോഗസ്ഥർ ലംഘിച്ചിരിക്കുന്നതെന്ന് കോടതി പറഞ്ഞു. ഫ്ലക്സ് തയാറാക്കിയ പരസ്യ ഏജൻസികൾ, പ്രിന്റ് ചെയ്തവർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും നിർദേശിച്ചു.

സംഘനയുടെ നടപടി കോടതിയലക്ഷ്യമെന്ന് അമിക്കസ്ക്യൂറി പറഞ്ഞു. നിയമം നടപ്പാക്കേണ്ട ജീവനക്കാരുടെ സംഘടനയാണ് കോടതിയലക്ഷ്യ പ്രവര്‍ത്തനം ചെയ്തത്. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസ്സോസിയേഷനാണ് ഫ്ലക്സ് ബോർഡ് വെച്ചത്. ഫ്ലെക്സ് വെച്ചത് പൊതുജനങ്ങൾക്ക് മാർഗ തടസം ഉണ്ടാക്കുന്ന രീതിയിലാണ്. കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടെന്നും അമിക്യസ്ക്യുറി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT