Muhammed Riyas, Pinarayi Vijayan 
Kerala

എഫ്‌ഐആര്‍ എവിടെ....? സിഎംആര്‍എല്‍ കേസില്‍ വിജിലന്‍സിനോട് ഹൈക്കോടതി

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്നെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sanal Dev B

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് അഴിമതിയാരോപണ കേസില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്താണെന്ന് വിജിലന്‍സിനോട് ഹൈക്കോടതി. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും നടപടികള്‍ വൈകുന്നതിലെ അതൃപ്തിയും കോടതി പ്രകടിപ്പിച്ചു. വിശദമായ വാദം കേള്‍ക്കാമെന്നും മുദ്രവെച്ച കവറില്‍ വിവരങ്ങള്‍ കൈമാറണമെന്നും വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും വിഷയത്തില്‍ പ്രാഥമിക അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട് എന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊതുപ്രവര്‍ത്തകനായ കെ.എം.ഷാജഹാനാണ് ഈ കേസില്‍ വിജിലന്‍സ് അന്വഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കവേയാണ് എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ചോദ്യം കോടതി ഉയര്‍ത്തിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാനും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. മുദ്രവെച്ച കവറില്‍ വിശദാംശങ്ങള്‍ കൈമാറാമെന്ന് ഇഡിയും കോടതിയെ അറിയിച്ചു. ഡിജിപിക്ക് കത്ത് കൈമാറിയത് വ്യക്തമായ ചില കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ആണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുതന്നെ അന്വേഷണം നടത്തണമെന്നുമാണ് ഇഡി ആവശ്യപ്പെടുന്നത്.

High Court asked why an FIR was not registered in the CMRL case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടിച്ചുമക്കളെ..., 30 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

'മുകളിലെ നിലയില്‍ ടോയ്‌ലെറ്റില്‍ പോയാല്‍ താഴെ വരെ അറിയും'; മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പൊളിച്ചു കളയേണ്ടി വരും: മുഖ്യമന്ത്രി

'ആരാധക പ്രതീക്ഷയിൽ ആശങ്ക ഇല്ല, കൂടുതൽ സ്വതന്ത്രനായി ബാറ്റ് ചെയ്യും'

ഹൈക്കോടതി വളപ്പില്‍ ഫോട്ടോ, വിഡിയോ, ലൈവ് സ്ട്രീമിങ് നിരോധനം, മാധ്യമ പ്രവര്‍ത്തകര്‍ക്കും ബാധകം

വണ്ണം കുറച്ചാലേ അവസരം കിട്ടുള്ളൂവെന്ന് പറഞ്ഞു; എല്ലാം നിര്‍ത്തി രാജ്യം വിടാന്‍ തീരുമാനിച്ചു: അഞ്ജലി ആനന്ദ്