കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ് ഫയല്‍
Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

ഹര്‍ജി ഈ മാസം 30 ന് വീണ്ടും പരിഗണിക്കും. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് നോട്ടീസ്. ഹര്‍ജി ഈ മാസം 30 ന് വീണ്ടും പരിഗണിക്കും. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്.

കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ സെഷന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്നും നിയമ വിരുദ്ധമാണ് എന്നുമാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം. പൊലീസ് നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. പ്രതി നല്‍കിയ സാക്ഷിമൊഴി മാത്രം പരിഗണിച്ചാണ് കോടതിയുടെ നടപടിയെന്നുമാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്യക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനായി കോഴ നല്‍കിയെന്നാണ് ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴ നല്‍കിയെന്നാണ് കെ സുരേന്ദ്രനെതിരായ ആരോപണം.

High Court issues notice to K Surendran in Manjeshwar election bribery case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും യുദ്ധം?, ഇറാൻ തീരത്ത് യുഎസ് ആക്രമണ കപ്പൽ വിന്യസിച്ചു; ചർച്ച വേണമെന്ന് ഇറാൻ

തുമ്മിയപ്പോൾ വിര പുറത്തുച്ചാടി, അപൂർവ രോഗാവസ്ഥയുമായി 58കാരി

എണ്ണുംമുമ്പേ ചരടുവലി തുടങ്ങി ചെന്നിത്തലയും സതീശനും; എംഎല്‍എമാര്‍ക്ക് കോളടിക്കുമോ?; മുഖ്യമന്ത്രി സ്ഥാനത്തിനായി നിര്‍ണായക നീക്കങ്ങള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന് പ്രതീക്ഷ; എണ്ണവില ഒറ്റയടിക്ക് 1.86 ശതമാനം താഴ്ന്നു, വീണ്ടും നൂറ് ഡോളറില്‍ താഴെ

'ഐസക്ക് സാറെ വല്ലാതെ തള്ളരുത്‌, വെട്ടിത്തിളങ്ങുന്ന ബോർഡ് സ്‌കൂളിനു മുൻപിൽ വെച്ചത് കൊണ്ടു കാര്യമില്ല'

SCROLL FOR NEXT