ഹൈക്കോടതി ഫയൽ
Kerala

Popular Front Harthal : നഷ്ടം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി ഈടാക്കണം; മിന്നല്‍ ഹര്‍ത്താലില്‍ ഹൈക്കോടതി ഉത്തരവ്

ക്ലെയിംസ് കമ്മീഷണര്‍ കണക്കാക്കിയ തുകയ്ക്ക് ആനുപാതികമായി കണ്ടു കെട്ടിയ സ്വത്തുക്കള്‍ വില്‍പ്പന നടത്തണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഹര്‍ത്താല്‍ ദിനത്തിലുണ്ടായ നഷ്ടം നികത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കാന്‍ കോടതി ഉത്തരവിട്ടു.

ക്ലെയിംസ് കമ്മീഷണര്‍ കണക്കാക്കിയ തുകയ്ക്ക് ആനുപാതികമായി കണ്ടു കെട്ടിയ സ്വത്തുക്കള്‍ വില്‍പ്പന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ആറാഴ്ച്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ക്ലെയിംസ് കമ്മീഷണര്‍ കണക്കാക്കിയ 3.94 കോടിയ്ക്ക് അനുസൃതമായ സ്വത്തുക്കളാണ് വില്‍പ്പന നടത്തേണ്ടത്.

കണ്ടുകെട്ടിയവ പി എഫ് ഐയുടെ സ്വത്തു വകകള്‍, ദേശീയ-സംസ്ഥാന - ജില്ലാ - പ്രാദേശിക നേതാക്കളുടെ സ്വത്തുവകകള്‍ എന്നിങ്ങനെ തരം തിരിക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുക്കള്‍ ആദ്യവും, നേതാക്കളുടെ സ്വത്തുക്കള്‍ തുടര്‍ന്നും വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 2023 സെപ്തംബര്‍ 23നായിരുന്നു നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്