ഹൈക്കോടതി(High Court) ഫയൽ
Kerala

എരുമേലിയിലെ വാപുര സ്വാമി ക്ഷേത്ര നിര്‍മാണം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ക്ഷേത്രനിര്‍മ്മാണം നടന്നിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എരുമേലിയില്‍ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിര്‍മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. നിര്‍മാണ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ പഞ്ചായത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് ഹൈക്കോടതി നടപടി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് നടപടി.

കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് ഹൈക്കോടതിയെ അറിയച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ക്ഷേത്രനിര്‍മ്മാണം നടന്നിരുന്നത്.

The High Court has temporarily stayed the construction of a temple named Vapura Swamy in Erumeli

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും