National Highway 66; ദേശീയ പാത 66ല്‍ കുന്നിടിഞ്ഞു ടെലിവിഷന്‍ ചിത്രം
Kerala

ദേശീയ പാത 66ല്‍ കുന്നിടിഞ്ഞു; ചെര്‍ക്കള - ബെവിഞ്ചയില്‍ വാഹന ഗതാഗതം നിരോധിച്ചു

പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശത്ത് അനാവശ്യമായി ആരും പോകരുത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: അതിശക്തമായമഴ തുടരുന്ന സാഹചര്യത്തില്‍ രൂക്ഷമായ മണ്ണിടിച്ചിലിന്റെ സാധ്യത പരിഗണിച്ച്, ചെര്‍ക്കള - ബെവിഞ്ച ഭാഗത്തുള്ള ദേശീയപാത66ല്‍ (National Highway 66) വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ഈ പ്രദേശത്ത് നിരവധി ചെറിയ മണ്ണിടിച്ചിലുകള്‍ ഉണ്ടായതും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയതും അടിസ്ഥാനമാക്കിയാണ് നടപടി.

പ്രധാന നിര്‍ദ്ദേശങ്ങള്‍:

വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതിന് പൊലീസ് നടപടി സ്വീകരിക്കണം.

ആംബുലന്‍സ്, അടിയന്തര സേവന വാഹനങ്ങള്‍ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാന്‍ അനുവദിക്കും

പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശത്ത് അനാവശ്യമായി ആരും പോകരുത്

സമീപഭാവിയില്‍ പ്രദേശത്തിന്റെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി, സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നതായിരിക്കുമെന്നും കലക്ടറുടെ കുറിപ്പില്‍ പറയുന്നു.

അതേസമയം, കാസര്‍കോട് ജില്ലയില്‍ ഇന്ന് അതിതീവ്രമഴ തുടരുമെന്നും നാളെ തീവ്രമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞമൂന്ന് ദിവസമായി അതിതീവ്രമഴയാണ് ജില്ലയില്‍ തുടരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT