ഇന്ദു മല്‍ഹോത്ര/പിടിഐ 
Kerala

'ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി'; സുപ്രീംകോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കിയെന്ന് റിട്ട. സുപ്രീംകോടതി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു. താനും ചീഫ് ജസ്റ്റിസ് യു യു ലളിതും ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞു.

വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജൂബിലി ആഘോഷത്തിന് എത്തിയതായിരുന്നു അവര്‍. ശ്രീ പത്മനാസ്വാമി ക്ഷേത്രത്തിന് മുന്നില്‍ കൂടിയവരോട് സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. 

നിങ്ങളെ കുറിച്ച് അഭിമാനമുണ്ടെന്ന് കൂടിനിന്നവര്‍ പറയുന്നതും ഇന്ദു മല്‍ഹോത്ര നന്ദി പറയുന്നതും ഇതിന്റേതായി പുറത്തുവന്ന വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. 

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ്  യു യു ലളിതും ഇന്ദുമല്‍ഹോത്രയും ചേര്‍ന്ന ബഞ്ചാണ്.  ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി തള്ളിയായിരുന്നു ഇത്. 
ശബരിമല യുവതീ പ്രവേശന വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിലും ഇന്ദു മല്‍ഹോത്ര അംഗമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും