heat പ്രതീകാത്മക ചിത്രം
Kerala

ഉഷ്ണ തരംഗസാധ്യത : പത്തനംതിട്ടയില്‍ അവധിക്കാല ക്ലാസുകള്‍ക്ക് നിരോധനം

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഉഷ്ണ തരംഗസാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് ഉത്തരവ്. എല്ലാ സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററുകളിലെയും വേനല്‍ക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ ആണ് ഉത്തരവ് ഇറക്കിയത്.

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. നിലവില്‍ 12 ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടിവിച്ചിട്ടുള്ളത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.

Heat wave threat: Summer classes banned in Pathanamthitta district

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

Today's Rashi Phalam July 26 | കുടുംബത്തിൽ ഐക്യം, സാമ്പത്തിക ഇടപാടുകൾ വിജയമാകും

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്