പ്രതീകാത്മക ചിത്രം 
Kerala

ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് വീട്ടമ്മ ആണ്‍സുഹൃത്തിനൊപ്പം പോയി, ഗൂഡല്ലൂരില്‍ വെച്ച് കസ്റ്റഡിയില്‍

ഇരുവരെയും റിമാന്‍ഡ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റില്‍. ആനക്കാംപൊയില്‍ സ്വദേശിനി ജിനു കല്ലടയില്‍, ആണ്‍സുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി ടോംസി ചീരാങ്കുഴി എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തിയത്. പത്തും പതിനാലും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു പോയത്.

ടോമിനെ കാണാനില്ലെന്ന് പിതാവും കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് സംഘം ഇരുവര്‍ക്കുമായുള്ള അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വച്ച് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്