അറസ്റ്റിലായവർ 
Kerala

പിരിഞ്ഞുപോകാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല: പൊലീസുകാർക്ക് നേരെ മുളകുപൊടി എറിഞ്ഞു, മൂന്നു പേർ അറസ്റ്റിൽ

തിരുവനന്തപുരം ആറ്റിങ്ങലിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്റെ മറവിൽ പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങലിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ പൊലീസിനു നേരെ മുളകുപൊടി എറിയുകയായിരുന്നു. അവനവഞ്ചേരി സ്വദേശികളായ കണ്ണൻ (26), ശ്യാം മോഹൻ (28),  രാഹുൽ (32) എന്നിവരാണ് അറസ്റ്റിലായത്. 

മദ്യപിച്ചെത്തിയ സംഘം അതിക്രമം കാണിക്കുന്നു എന്ന പരാതിയെ തുടർന്നാണ് പൊലീസ് സംഘം എത്തിയത്. യുവാക്കളോട് പിരിഞ്ഞുപോകാൻ പൊലീസ് സംഘം ആവശ്യപ്പെട്ടതോടെ ഇവർ പ്രകോപിതരാവുകയായിരുന്നു. പൊലീസുകാരെ അസഭ്യം പറയുകയും മുളകുപൊടി എറിഞ്ഞ് അക്രമം അഴിച്ചുവിടുകയുമായിരുന്നു. 

പൊലീസ് ഓഫീസർമാരായ മനു, ഹണി, സെയ്ദലി, അനിൽകുമാർ എന്നിവർക്കാണ് അക്രമത്തിൽ പരുക്കേറ്റത്. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. പൊലീസുകാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT