Sudha, Kuttikrishnan 
Kerala

കൊലപാതകശേഷം കൂസലില്ലാതെ മദ്യം വാങ്ങാൻ ബിവറേജസിൽ; സുധ കൊലക്കേസിൽ ഭർത്താവ് അറസ്റ്റിൽ

പൊയിൽകാവ് ബീച്ചിൽ നാലുസെന്റ് കോളനിയിൽ സുധയാണ് കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവ് സ്വദേശി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. സുധയുടെ ഭർത്താവ് കുട്ടികൃഷ്ണനാണ് പൊലീസിന്റെ പിടിയിലായത്. വൈകീട്ട് കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

പൊയിൽകാവ് ബീച്ചിൽ നാലുസെന്റ് കോളനിയിൽ സുധയാണ് (58) കൊല്ലപ്പെട്ടത്. ഇന്നു രാവിലെ വീടിനോട് ചേർന്ന ഷെഡിൽ വച്ച് വാക്കത്തി ഉപയോഗിച്ച് കുട്ടിക്കൃഷ്ണൻ സുധയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ സമീപത്തെ ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്.

തൊഴിലുറപ്പ് തൊഴിലാളികൾ സുധയെ വിളിക്കാൻ വീട്ടിലെത്തിയപ്പോൾ കാണാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. സുധയുടെ സമീപത്ത് വാക്കത്തിയും ഉണ്ടായിരുന്നു. സുധയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Husband Kuttikrishnan arrested in Sudha murder case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയുടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു; ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

പ്രവാസികള്‍ക്ക് നാട്ടിലേക്ക് മരുന്നുകള്‍ കൊണ്ടുവരാം; ഖത്തറില്‍ ഇ-പെര്‍മിറ്റ് സംവിധാനം

ആറ് ശതമാനം പലിശനിരക്കില്‍ 5 കോടി വരെ വായ്പ; മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി

പാണക്കാട് മണ്ണിടിച്ചില്‍; മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്

സുഹൃദ് ബന്ധത്തില്‍ നിന്ന് പിന്‍മാറി; യുവതിയെ കൊല്ലാന്‍ പെണ്‍വേഷത്തിലെത്തി; ഗുരുവായൂരില്‍ അഞ്ചംഗസംഘം അറസ്റ്റില്‍