യനാട്ടില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു  വീഡിയോ ദൃശ്യം
Kerala

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ആതിരയെ ആക്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ബാബു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്: വയനാട്ടില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിര(32)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.45 യോടെയാണ് സംഭവം. ആതിരയെ ആക്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ബാബു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

രണ്ടാഴ്ച മുമ്പ് കര്‍ണാടകയില്‍ കുടയില്‍ കാപ്പി പറിക്കാന്‍ പോയതായിരുന്നു ആതിര. ഇന്ന് വീട്ടില്‍ തിരിച്ചെത്തിയ ആതിരയും ഭര്‍ത്താവുമായി വഴക്ക് ഉണ്ടായയാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ബാബു വാക്കത്തി ഉപയോഗിച്ച് ആതിരയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാര്യയെ ആക്രമിച്ച ശേഷം ബാബു സ്വയം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്.

ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന