husband dies 
Kerala

വോട്ട് ചെയ്തു മടങ്ങുന്നതിനിടെ വഹനാപകടം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

ബൈക്കും എയ്സും കൂട്ടിയിടിച്ചാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥൻ മരിച്ചു. പേരാമ്പ്ര തേശേരി കരുവാൻ വീട്ടിൽ ഗോപി (61) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ അംബിക ഗുരുതരാവസ്ഥയിൽ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്.

സ്വന്തം വീട് പേരാമ്പ്രയിലാണെങ്കിലും ഭാര്യ വീടായ അവിട്ടത്തൂരിലാണ് ഗോപി താമസിക്കുന്നത്. ചാലക്കുടി നിയോജക മണ്ഡലത്തിലെ തേശ്ശേരി പള്ളി ബൂത്തിൽ വോട്ട് ചെയ്ത് തിരിച്ച് അവിട്ടത്തൂരിലേക്ക് പോകുമ്പോൾ കല്ലേറ്റുംകര - ഇരിങ്ങാലക്കുട റൂട്ടിൽ മുസ്ലിം പള്ളിയ്ക്ക് സമീപം എതിർ ദിശയിൽ വന്ന എയ്സ് വാഹനവുമായി ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം.

ഗോപി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിയിലെ മോർച്ചറിയിൽ. മക്കൾ: അശ്വിൻ, ഐശ്യര്യ.

husband dies in bike accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ